|    Jan 17 Tue, 2017 6:22 am
FLASH NEWS

ചരിത്ര നേട്ടവുമായി ദീപ കര്‍മാര്‍ക്കര്‍;ഇന്ത്യ ജിംനാസ്റ്റിക്‌സ് ഫൈനലില്‍ കടന്നു

Published : 8th August 2016 | Posted By: mi.ptk

deepa-karmakar

റിയോഡി ജനയ്‌റോ:ചരിത്രം കുറിച്ച് ദീപ കര്‍മാര്‍ക്കര്‍. ജിംനാസ്റ്റിക്‌സ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ കര്‍മാര്‍ക്കര്‍. ചരിത്രത്തിലാദ്യമാണ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ താരത്തിന് ഫൈനല്‍ യോഗ്യത ലഭിക്കുന്നത്. ഇന്നലെ രാത്രി ആരംഭിച്ച യോഗ്യത റൗണ്ട് മത്സരങ്ങളില്‍ അവസാന യോഗ്യത മാര്‍ക്കായ 8ാംസ്ഥാനത്തോടെയാണ് ദീപ ഫൈനലില്‍ കടന്നത്.ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിക്കുമ്പോള്‍ വോള്‍ട്ട് ഇനത്തില്‍ ദീപ ആറാം സ്ഥാനത്തായിരുന്നു. ആഗസ്ത് 14നാണ് ഈ ഇനത്തില്‍ ഫൈനല്‍ മത്സരം നടക്കുക.
ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ വോള്‍ട്ട്, അണ്‍ഇവന്‍ ബാര്‍, ബാലന്‍സ് ബീം, ഫ്‌ളോര്‍ എക്‌സസൈസ് എന്നീ വിഭാഗങ്ങളിലാണ് ദീപ മത്സരിക്കുന്നത്.വോള്‍ട്ടിലൊഴികെയുള്ള മത്സരങ്ങളില്‍ മിച്ച പ്രകടനം കാഴ്ച വെക്കാന്‍ ദീപയ്ക്ക് സാധിച്ചിരുന്നില്ല.
52 വര്‍ഷങ്ങള്‍ക്ക് ശേഷം ജിംനാസ്റ്റിക്‌സില്‍ ഒളിമ്പിക് യോഗ്യത നേടുന്ന ഒരു ഇന്ത്യന്‍ താരം എന്ന രീതിയിലും യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതിയും ദീപയ്ക്ക് സ്വന്തം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 119 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക