|    Jun 24 Sat, 2017 2:12 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ചരിത്ര നേട്ടമായി അലിസദയുടെ വെങ്കലം

Published : 21st August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: എതിരാളിക്ക് അവസരങ്ങളൊന്നും നല്‍കാതെ നിരന്തരം കിക്കുകള്‍ ഉതിര്‍ത്തു 18കാരിയായ കിമിയ അലിസദ വെങ്കലം കഴുത്തിലണിയുമ്പോള്‍ അവിടെ മറ്റൊരു ചരിത്രംകൂടി പിറവിയെടുക്കുകയായിരുന്നു. ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇറാനിയന്‍ വനിതാ താരമായാണ് അലിസദ റിയോയില്‍ നിന്നു മടങ്ങുന്നത്.
കഴിഞ്ഞദിവസം നടന്ന വനിതകളുടെ 57 കിലോഗ്രാം വിഭാഗം തൈക്വാണ്‍ഡോയിലാണു കൗമാരതാരം ചരിത്രനേട്ടം കൊയ്തത്. സ്വീഡന്റെ നികിത ഗ്ലാസ്‌നോവിച്ചിനെയാണ് ഒന്നിനെതിരേ അഞ്ച് പോയിന്റുകള്‍ക്കു താരം പരാജയപ്പെടുത്തിയത്. ബ്രിട്ടന്റെ ജെയ്ഡ് ജോണ്‍സായിരുന്നു ഈ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയത്.
ഇറാനിലെ ഖറാജ് പ്രവിശ്യയില്‍ നിന്നാണ് ഈ കൗമാരതാരത്തിന്റെ വരവ്. വേള്‍ഡ് ഗ്രാന്റ്പ്രിക്‌സ്, യൂത്ത് ഒളിംപിക്‌സ്, ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയ അലിസദ ഇറാന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയുമായാണ് റിയോയിലെത്തുന്നത്. ലോക ചാംപ്യന്‍ഷിപ്പില്‍ മുതിര്‍ന്നവരോടൊപ്പം മല്‍സരിച്ചു മൂന്നാംസ്ഥാനവും ഈ മിടുക്കി നേടിയെടുത്തിരുന്നു.
സ്വര്‍ണം ലക്ഷ്യമിട്ടാണു താന്‍ റിയോയില്‍ എത്തിയതെന്നും എന്നാല്‍ വെങ്കലനേട്ടത്തില്‍ തൃപ്തയാണെന്നും മല്‍സരശേഷം അലിസദ പ്രതികരിച്ചു. തന്റെ നേട്ടത്തിനു ദൈവത്തിനോടു കടപ്പെട്ടിരിക്കുന്നു. കായികയിനങ്ങളിലേക്കുള്ള ഇറാനിയന്‍ വനിതകളുടെ കടന്നുവരവിനും തന്റെ നേട്ടം വഴിയൊരുക്കുമെന്നും അലിസദ പ്രതീക്ഷ പ്രകടിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക