|    Feb 18 Sun, 2018 5:10 am
FLASH NEWS

ചരിത്ര നായകന്മാരെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

Published : 11th January 2017 | Posted By: fsq

 

കോഴിക്കോട്: കുഞ്ഞാലി മരക്കാര്‍ ഉള്‍പ്പെടെയുള്ള ചരിത്ര നായകന്മാരെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരേ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കുഞ്ഞാലിമരക്കാര്‍ അനുസ്മരണ യോഗത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി സാമ്രാജ്യത്വ ശക്തികള്‍ക്കെതിരേ ധീരമായ പോരാട്ടം നടത്തിയ ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിനെതിരേ കര്‍ണാടകയില്‍ നീക്കം നടന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വലമായ പോരാട്ടത്തെ വികലമാക്കാനാണ് ശ്രമം. ഇന്ത്യന്‍ ഹിസ്റ്ററി റിസേര്‍ച്ച് കൗണ്‍സില്‍ പോലും കാവിവല്‍ക്കരിക്കപ്പെട്ടകഴിഞ്ഞു. മലബാറില്‍ പോര്‍ച്ചുഗീസ് പടക്കെതിരേ സാമൂതിരി രാജാവിനു വേണ്ടി നാവിക പടയെ നയിച്ച കുഞ്ഞാലിമരക്കാരുടെ ചരിത്രം വീരേതിഹാസമാണെന്നും ഇ ടി പറഞ്ഞു. കുഞ്ഞാലിമരക്കാര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ കുറ്റിച്ചിറയില്‍ സംഘടിപ്പിച്ച കുഞ്ഞാലി മരക്കാരുടെ 47ാം ജന്മദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എരിഞ്ഞോളി മൂസയെ ആദരിച്ചു. എവറസ്റ്റ് ഹനീഫ അധ്യക്ഷതവഹിച്ചു. ഡോ. പി പി അബ്ദുല്‍റസാഖ്, ഡോ. എം കെ മുനീര്‍ എംഎല്‍എ, എന്‍ കെ അബൂബക്കര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss