|    Dec 10 Mon, 2018 8:01 am
FLASH NEWS
Home   >  Sports  >  Cricket  >  

ചരിത്ര ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Published : 14th June 2018 | Posted By: vishnu vis


ബംഗളൂരു: അഫ്ഗാനിസ്താനെതിരായ ചരിത്ര ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ റിപോര്‍ട്ട് ലഭിക്കുമ്പോള്‍ 19 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 94 റണ്‍സെന്ന നിലയിലാണ്. ശിഖര്‍ ധവാനും (61) മുരളി വിജയിയുമാണ്  (20) ക്രീസില്‍. ഇന്ത്യന്‍ നിരയില്‍ കരുണ്‍ നായര്‍ക്ക് അവസരം ലഭിച്ചില്ല. ദിനേഷ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍. കുല്‍ദീപ് യാദവിന് അവസരം ലഭിക്കാതിരുന്നപ്പോള്‍ രവിചന്ദ്ര അശ്വിന്‍ – രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് സ്പിന്‍ നിരയെ നയിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss