|    Feb 24 Sat, 2018 11:59 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ചരിത്രബന്ധം പുനരുജ്ജീവിപ്പിക്കും : നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍

Published : 30th May 2017 | Posted By: fsq

 

തിരുവനന്തപുരം: ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ചരിത്രബന്ധം പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യയുടെ നിയുക്ത നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ വേണു രാജാമണി. ജൂണ്‍ 10ന് അംബാസഡറായി ചുമതലയേല്‍ക്കുന്നതിനു മുന്നോടിയായി പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായി ഇന്ത്യക്ക് നെതര്‍ലന്‍ഡ്‌സുമായുണ്ടായിരുന്ന ബന്ധം ഇപ്പോള്‍ കുറവാണ്. വാണിജ്യ-ടൂറിസം മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുക വഴി കേരളത്തിനും പ്രയോജനം ലഭിക്കും. 1986 ബാച്ച് ഐഎഫ്എസ് ഉേദ്യാഗസ്ഥനായ വേണു പത്രപ്രവര്‍ത്തകനായിരിക്കെയാണ് സിവില്‍ സര്‍വീസില്‍ ചേര്‍ന്നത്. അഞ്ചു വര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയായിരുന്നു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് പിള്ള പൊന്നാടയണിയിച്ച് സ്വീകരിച്ചു. സെക്രട്ടറി കെ ആര്‍ അജയന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss