|    Feb 21 Wed, 2018 8:43 am
FLASH NEWS

ചരിത്രപ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്കു കൊടിയേറി

Published : 16th January 2017 | Posted By: fsq

 

ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്കു കൊടികയറി. നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ധീരസ്മരണയില്‍ ആഘോഷിക്കുന്ന 229-ാം ആണ്ടുനേര്‍ച്ചയ്ക്കാണു മഖ്ബറയ്ക്കു മുന്നില്‍ കൊടി ഉയര്‍ന്നത്. മഖ്ബറയില്‍ നടന്ന കൂട്ടപ്രാര്‍ഥനയ്ക്കുശേഷമാണു നേര്‍ച്ചയ്ക്കു മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി എം കുഞ്ഞാമുണ്ണി കൊടി ഉയര്‍ത്തിയത്. മണത്തല ചന്ദനക്കുടം നേര്‍ച്ച കൊടിയേറികൂട്ടപ്രാര്‍ഥനയ്ക്കു ഖത്തീബ് കമറുദ്ദീന്‍ ബാദുഷ തങ്ങള്‍ നേതൃത്വം നല്‍കി. കൊടി ഉയര്‍ത്തലിനുശേഷം നേര്‍ച്ചയുടെ വിളംബരം അറിയിച്ചുള്ള മുട്ടുംവിളി ആരംഭിച്ചു. മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ ഭാഗമായി അലങ്കരിക്കാനായി താബൂത്ത് പുറത്തെടുത്തു.  മണത്തല മഖ്ബറയില്‍ നടന്ന പ്രത്യേകം പ്രാര്‍ഥനയ്ക്കുശേഷമാണു താബൂത്ത് പുറത്തെടുത്തത്.  അലങ്കരിച്ച താബൂത്ത് കാഴ്ചയായി നേര്‍ച്ചദിവസമായ 28നു രാവിലെ തെക്കഞ്ചേരിയില്‍നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 12നു ജാറത്തിലെത്തി മഖ്ബറയില്‍ സ്ഥാപിക്കും. മണത്തല ജുമാഅത്ത് കമ്മിറ്റി ഭാരവാഹികളായ ടിഎം കുഞ്ഞാമുണ്ണി, വി ടി മുഹമ്മദാലി ഹാജി നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss