|    Dec 15 Sat, 2018 1:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്‌

Published : 19th November 2018 | Posted By: kasim kzm

ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശിയായി ആഘോഷപൂര്‍വം ആചരിക്കുന്നത്. ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീത ഉപദേശിച്ച ദിവസമാണ് ഗുരുവായൂര്‍ ഏകാദശിയെന്നാണ് വിശ്വാസം. കൂടാതെ, ശ്രീഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയതും മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട് ശ്രീമന്നാരായണീയം രചിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ചതും ഏകാദശി ദിവസമാണെന്ന് വിശ്വസിച്ചു വരുന്നു. ഭ30 ദിവസം നീണ്ടുനിന്ന ഏകാദശി വിളക്കിന് ഏകാദശി ദിവസമായ ഇന്ന് ഗുരുവായൂര്‍ ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്ഥമന പൂജയോടെ പരിസമാപ്തിയാവും. ഏകാദശിയുടെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ദാസ് അറിയിച്ചു.
ഏകാദശിയുടെ വൈദ്യുതി അലങ്കാരത്തിനും ക്ഷേത്രത്തി ല്‍ ഇന്നു നടക്കുന്ന ഉദയാസ്തമന പൂജയ്ക്കും മേളത്തിനും പ്രസാദ ഊട്ടിനുമായുള്ള ചെലവിന് 40 ലക്ഷത്തോളം രൂപ നീക്കിവച്ചതായും ചെയര്‍മാന്‍ അറിയിച്ചു. തിരക്ക് ക്രമീകരിക്കുന്നതിനായി ഗുരുവായൂര്‍ അസി. പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ടെംപിള്‍ സിഐ പി എസ് സുനില്‍കുമാറിന്റെയും എസ്‌ഐമാരായ പി എം വിമോദ്, അനൂപ് സി മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസിന്റെയും പരിപൂര്‍ണ സഹായം ആവശ്യപ്പെട്ടിട്ടുള്ളതായി ചെയര്‍മാന്‍ അറിയിച്ചു.
ഇന്നു രാവിലെ ആറു മുതല്‍ ഉച്ചക്ക് ഒരുമണി വരെ വിഐപികള്‍ക്കായുള്ള പ്രത്യേക ദര്‍ശന സൗകര്യം അനുവദിക്കില്ല. ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമര്‍പ്പണമാണ് നാളെ. ബുധനാഴ്ച നടക്കുന്ന ത്രയോദശി ഊട്ടോടെ ഈ വര്‍ഷത്തെ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss