|    Nov 23 Thu, 2017 10:25 pm
FLASH NEWS
Home   >  National   >  

ചരിത്രപരമായ അടവുമാറ്റത്തിന് സിപിഎം തയ്യാറെടുക്കുന്നു; രൂപരേഖയുമായി യെച്ചൂരി

Published : 7th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി : രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സുപ്രധാനമായ അടവുമാറ്റത്തിന് സിപിഎം തയ്യാറെടുക്കുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധത്തിലും നിലപാടുകളിലും കാര്യമായ മാറ്റമുണ്ടായേക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നു. ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ശത്രുക്കളാണെന്ന് നിലവിലെ നിലപാട് മാറ്റി ബിജെപിയെ മുഖ്യശത്രുവായി കാണണമെന്ന് നിര്‍ദേശിക്കുന്ന രാഷ്ട്രീയ പ്രമേയ രൂപരേഖ പാര്‍ട്ടിയുടെ ഇന്നു ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ചു.
നിലവിലെ സാഹചര്യമനുസരിച്ചുള്ള പുതിയ നയത്തിന് പാര്‍ട്ടി രൂപം നല്‍കുമെന്ന് യോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞു.  ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന സമയത്തെ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തില്‍ തീരുമാനമുണ്ടാക്കാനാണ് പോളിറ്റ്ബ്യൂറോ ഇന്നു ചേര്‍ന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക