|    Jun 19 Tue, 2018 11:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ചരിത്രത്തിലേക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീം; പരമ്പര നേട്ടത്തോടെ ഇന്ത്യ നിലവിലെ നമ്പര്‍വണ്‍ ടെസ്റ്റ് ടീം

Published : 13th October 2016 | Posted By: SMR

കൊല്‍ക്കത്ത: പ്രതീക്ഷകളുടേയും സ്വപ്‌നങ്ങളുടേയും ഭാരമേറിയാണ് ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പരയ്ക്ക്  ഇറങ്ങിയത്. ഇന്ത്യ എന്ന രാജ്യം ടെസ്റ്റ് ക്രിക്കറ്റിലേക്ക് ചുവടുവെച്ചിട്ട് കളിക്കുന്ന 500ാ മത്തെ മല്‍സരമായിരുന്നു കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ്. മല്‍സരത്തിന് മുന്‍പേ ജയംഉറപ്പിച്ചായിരുന്നു ഇന്ത്യന്‍ ആരാധകര്‍ ടീമിനെ മല്‍സരത്തിലേക്ക് പറഞ്ഞയച്ചത്. വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാവാതെയാണ് ഇന്ത്യ ആദ്യ മല്‍സരത്തില്‍ കിവീസിനെ നേരിട്ടത്.
     500ാം ടെസ്റ്റ്
കാണ്‍പൂരിലെ കറങ്ങിത്തിരിയുന്ന പിച്ചിന്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ കണ്ണടച്ച് വിശ്വസിച്ച് കോഹിലി തന്റെ യുവനിരയുമായി കളത്തിലിറങ്ങി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു. ബാറ്റിങില്‍ പ്രതീക്ഷക്കൊത്ത് ബാറ്റ് വീശിയ മുരളീ വിജയിയും ചേതേശ്വര്‍ പൂജാരയും ടീമിനെ ഒന്നാമിന്നിങ്‌സില്‍ 318 എന്ന മാന്യമായ സ്‌കോറിലെത്തിച്ചു. മറുപടി ബാറ്റിങില്‍ ഇന്ത്യ പ്രതീക്ഷിച്ചതും ന്യൂസിലന്‍ഡ് ഭയപ്പെട്ടതും സംഭവിച്ചു. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും വിരിച്ച സ്പിന്‍ കുരുക്കിന്‍ കിവി പക്ഷികള്‍ ചിറകൊടിഞ്ഞ് വീണു. ഒന്നാമിന്നിങ്‌സില്‍ 262 ന് പുറത്ത്. രണ്ടാമിന്നിങ്‌സില്‍ പൂജാരയും മുരളിയും വീണ്ടു രക്ഷകരായപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 377 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 436 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലെത്താനാകാതെ കിവികള്‍ 236 ന് കൂടാരം കയറി. ആറ് വിക്കറ്റുമായി അശ്വിന്‍ വിശ്വരൂപം കാട്ടി തിളങ്ങി. ഇന്ത്യ 197 റണ്‍സിന്റെ വിജയം ആഘോഷിച്ചപ്പോള്‍ ജഡേജ മാന്‍ ഓഫ് ദ മാച്ചും സ്വന്തമാക്കി.
250ാം ടെസ്റ്റ്
വിജയിച്ചാല്‍ പരമ്പരക്കൊപ്പം ചിരവൈരികളായ പാകിസ്താനെ പിന്തള്ളി ടെസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള സുവര്‍ണാവസരം കൂടിയായിരുന്നു രണ്ടാം മല്‍സരം. അതിലുപരിയായി ഇന്ത്യ സ്വന്തം നാട്ടില്‍ കളിക്കുന്ന 250ാം മല്‍സരം കൂടിയായിരുന്നു കൊല്‍ക്കത്തയില്‍ അറങ്ങേറിയ രണ്ടാം ടെസ്റ്റ്. ടോസ് ആനുകൂല്യം ലഭിച്ച കോഹ്‌ലി വീണ്ടും ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാല്‍ വിജാരിച്ച പോലെ കാര്യങ്ങള്‍ നടന്നില്ല. മുന്‍നിര തകര്‍ന്നപ്പോള്‍ പതറാതെ ബാറ്റ് വീശിയ പൂജാരയും വൃധിമാന്‍ സാഹയും ഇന്ത്യ 316 എന്ന മാന്യമായ സ്‌കോറില്‍ എത്തിച്ചു. മറുപടിക്ക് ഇറങ്ങിയ കിവീസിന് ഇത്തവണ അന്തകനായത് ഭുവനേശ്വര്‍ കുമാറാണ്. അഞ്ച് വിക്കറ്റുമായി കുമാര്‍ തിളങ്ങിയപ്പോള്‍ കിവീസ് 204 ന് പുറത്ത്. ആദ്യ ഇന്നിങ്‌സിലെ ലീഡിന്റെ പിന്‍ബലത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് വീണ്ടും സാഹ രക്ഷകനായി. ഇന്ത്യ രണ്ടാംമിന്നിങ്‌സില്‍ 263 പുറത്ത്. എന്നാല്‍ വിജയത്തിലേക്കിറങ്ങിയ കിവീസിന് വീണ്ടും ഷോക്ക് 197 ന് ടീമിനെ കൂടാരം കയറ്റി 178 റണ്‍സിന്റെ വിജയത്തോടൊപ്പം പരമ്പരക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്‍ വണ്‍ പട്ടവും സ്വന്തമാക്കി.
    മൂന്നാം മല്‍സരം
ഇന്‍ഡോറിലെ മല്‍സരത്തിന്‍ സമ്പൂര്‍ണവിജയം പ്രതീക്ഷിച്ച് ഇന്ത്യയും ആശ്വാസ ജയം തേടി ന്യൂസിലന്‍ഡും കളത്തിലിറങ്ങി. ടോസ് ലഭിച്ച ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ ക്യാപ്റ്റന്‍ കോഹ്‌ലിതന്നെ ഇരട്ട സെഞ്ച്വറി നേടി ചുമലിലേറ്റിയപ്പോള്‍ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സില്‍ 557 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായി. വിജയ പ്രതീക്ഷകളുമായി പൊരുതി നോക്കിയ കിവികളെ അശ്വിന്‍ വീണ്ടും കറക്കി വീഴ്ത്തി. ആറ് വിക്കറ്റുമായി അശ്വിന്‍ നിറഞ്ഞാടിയപ്പോള്‍ 299 ന് കിവീസ് പുറത്ത്. രണ്ടാമിന്നിങ്‌സില്‍ കളം നിറഞ്ഞാടിയ ഇന്ത്യ മൂന്ന് വിക്കറ്റിന് 216 റണ്‍സുമായി ഡിക്ലയര്‍ ചെയ്തു.
ന്യൂസിലന്‍ഡിന്റെ 475 റണ്‍സ് വിജയ ലക്ഷ്യത്തിലേക്കുള്ള പ്രയാണം അശ്വിന്റെ ഏഴ് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 153 എന്ന ചെറിയ സ്‌കോറിന്‍ അവസാനിച്ചു. ഇന്ത്യക്ക് 321 റണ്‍സിന്റെ കൂറ്റന്‍ ജയവും സ്വന്തമായി. അശ്വിന്‍ ഓഫ് ദ സീരിയസും സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss