|    Jul 21 Fri, 2017 6:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ചരിത്രത്തിലേക്കൊരു പിഎസ്‌സി പരീക്ഷ; ബവ്‌കോ ക്ലാര്‍ക്ക് പരീക്ഷയെഴുതുന്നത് 6.36 ലക്ഷത്തിലധികം പേര്‍

Published : 14th October 2016 | Posted By: SMR

തൊടുപുഴ: ബിവറേജസില്‍ ക്ലാര്‍ക്കാവാന്‍ 22ന് പരീക്ഷയെഴുതുന്നത് 6.36 ലക്ഷത്തിലധികം പേര്‍. ഈ മാസം 22ന് സംസ്ഥാനത്തെ 2,608 കേന്ദ്രങ്ങളിലായാണ് ബിവറേജസ് കോര്‍പറേഷനിലേക്കുള്ള എല്‍ഡി ക്ലാ ര്‍ക്ക് നിയമനപരീക്ഷ പിഎസ്‌സി നടത്തുന്നത്.
പിഎസ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും ഭീമന്‍ പരീക്ഷയാണ് ഇത്. ഇതിനു മുമ്പ് പിഎസ്‌സി നടത്തിയ ഏറ്റവും വലിയ പരീക്ഷ കഴിഞ്ഞ മെയ് 24ന് നടന്ന സര്‍വകലാശാല അസിസ്റ്റ ന്റായിരുന്നു. 5,41,823 പേര്‍ക്കായി അന്ന് 2,223 പരീക്ഷാകേന്ദ്രങ്ങളൊരുക്കി. എന്നാ ല്‍, 3.30 ലക്ഷം പേര്‍ മാത്രമാണ് അന്ന് പരീക്ഷയെഴുതിയത് .
ഒഎംആര്‍ രീതിയിലാണു പരീക്ഷ. എറ്റവും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ തിരുവനന്തപുരത്തും കുറവ് കാസര്‍കോട്ടുമാണ്. ഒരു പരീക്ഷയ്ക്കായി ഇത്രയധികം കേന്ദ്രങ്ങളൊരുക്കുന്നതും ഇതാദ്യമാണ്. 6,36,263 പേരാണ് ഈ തസ്തികയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. 5.50 ലക്ഷത്തിലധികം പേര്‍ എഴുതുമെന്നാണ് കണക്കുകൂട്ടല്‍.
2014 ഡിസംബറിലാണ് വിജ്ഞാപനം ക്ഷണിച്ചതെങ്കിലും ഉദ്യോഗാര്‍ഥികള്‍ കൂടിയതിനാ ല്‍ പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു. അന്ന് 60 ഒഴിവുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഇത് 150 കടന്നതായാണു വിവരം. പരീക്ഷയുടെ യോഗ്യത എസ്എസ്എല്‍സി ആയിരുന്നു. അടുത്തിടെ എല്‍ഡി പരീക്ഷകളില്‍ മാതൃഭാഷകൂടി ചേര്‍ത്തിട്ടുണ്ട്.
സാധാരണയായി ജില്ലകള്‍ തിരിച്ച് പരീക്ഷ നടത്തി മാര്‍ക്ക് ക്രോഡീകരിക്കുകയാണ് പിഎസ്‌സിയുടെ രീതി. എന്നാല്‍, ഒരേ തസ്തികയിലേക്കു നടക്കുന്ന പരീക്ഷയെ ഇത്തരത്തില്‍ സമീപിക്കുന്നതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതാണ് മാറ്റങ്ങള്‍ക്കു കാരണം.
ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. 1,800 ജീവനക്കാര്‍ മാത്രമുള്ള പബ്ലിക് സര്‍വീസ് കമ്മീഷനിലെ മുഴുവന്‍ ജീവനക്കാരെയും പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക