|    Nov 16 Fri, 2018 10:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചരിത്രത്തിലാദ്യമായി സുപ്രിം കോടതിയില്‍ മൂന്ന് വനിതാ ജഡ്ജിമാര്‍

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിയായി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയെ ഉയര്‍ത്തിയതോടെ ഇന്ത്യന്‍ ജുഡീഷ്യല്‍ ചരിത്രത്തില്‍ പുതിയ റെക്കോഡാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ജുഡീഷ്യല്‍ ചരിത്രത്തിലാദ്യമായി മൂന്നു വനിതകള്‍ സുപ്രിംകോടതി സിറ്റിങ് ജഡ്ജിമാരായിരിക്കുകയാണ്.
ജസ്റ്റിസ് ആര്‍ ബാനുമതി, ഇന്ദു മല്‍ഹോത്ര എന്നിവരാണ് മറ്റു രണ്ടുപേര്‍. വെള്ളിയാഴ്ചയാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് സരന്‍, ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ ജെ കെ ജോസഫ് എന്നിവരെ സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയത്തിന്റെ നിര്‍ദേശം രാഷ്ട്രപതി അംഗീകരിച്ചത്.
ജസ്റ്റിസ് ഇന്ദിര ബാനര്‍ജി സുപ്രിംകോടതിയുടെ ചരിത്രത്തിലെ എട്ടാമത്തെ വനിതാ ജഡ്ജിയായി മാറും. ഫാത്തിമ ബീവി, സുജാത വി മനോഹര്‍, റുമാ പാല്‍, ജ്ഞാന്‍സുധാ മിശ്ര, രഞ്ജന പ്രകാശ് ദേശായി എന്നിവരാണ് സുപ്രിംകോടതി ജഡ്ജിമാരായ മറ്റു വനിതകള്‍.
കൊല്‍ക്കത്ത പ്രസിഡന്‍സി കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ ഇന്ദിര ബാനര്‍ജി അഭിഭാഷകയായാണ് തന്റെ ജുഡീഷ്യറി ജീവിതം ആരംഭിച്ചത്. 2002 ഫെബ്രുവരി 5ന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതയായി.
ഇവര്‍ ജസ്റ്റിസ് ജോസഫിനേക്കാളും രണ്ടു വര്‍ഷവും എട്ട് മാസവും കൂടുതല്‍ അനുഭവസമ്പത്തുണ്ട്. ഇവര്‍ക്ക് സപ്തംബറോട് കൂടി 61 വയസ്സ് തികയും. നാലു വര്‍ഷമാണ് ഇവര്‍ക്ക് സുപ്രിംകോടതി ജഡ്ജിയായി തുടരാന്‍ സാധിക്കുക. നിലവില്‍ 22 ജഡ്ജിമാര്‍ ഉള്ള സുപ്രിം കേടതിയില്‍ ഇനി ആറു ജഡ്ജിമാരുടെ ഒഴിവുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss