|    Jun 22 Fri, 2018 5:26 am
FLASH NEWS
Home   >  National   >  

ചരിത്രത്തിലാദ്യമായി കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി ജഡ്ജിക്ക് തടവ്

Published : 9th May 2017 | Posted By: shins

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ തടവുശിക്ഷയടക്കം പ്രഖ്യാപിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച ജസ്റ്റിസ് കര്‍ണന് സുപ്രീംകോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. കോടതിയലക്ഷ്യക്കേസിലാണ് തടവുശിക്ഷ. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്ക് കോടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിക്കുന്നത്. മാധ്യമങ്ങള്‍ കര്‍ണന്‍ നടത്തുന്ന പ്രസ്താവനകളൊന്നും പ്രസിദ്ധീകരിക്കരുതെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. ‘ തൊലിയുടെ നിറം നോക്കിയല്ല കോടതിയലക്ഷ്യം പ്രഖ്യാപിക്കുന്നത്, കോടതിയലക്ഷ്യം കോടതിയലക്ഷ്യം തന്നെയാണ്’ എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കര്‍ണന് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. കര്‍ണനെ ഉടന്‍ ജയിലില്‍ അടയ്ക്കണമെന്നും കോടതി പ്രഖ്യാപിച്ചു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss