|    Sep 22 Fri, 2017 5:13 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ചരിത്രം വഴിമാറും, മോയിന്‍ അലി വരുമ്പോള്‍…

Published : 9th August 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. നാല് ടെസ്റ്റുകളുടങ്ങുന്ന പരമ്പരയില്‍ 250 റണ്‍സും 25 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് മോയിന്‍ അലി സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോഡാണ് ഓള്‍ഡ് ഡ്രോഫോഡിലെ മിന്നും പ്രകടനത്തോടെ അലി തിരുത്തി എഴുതിയത്. നാല് ടെസ്റ്റുകളില്‍ നിന്ന് 250 റണ്‍സും 20 വിക്കറ്റുകളുമാണ് ഹാഡ്‌ലിയുടെ പേരിലുണ്ടായിരുന്നത്. 380 റണ്‍സിന്റെ വിജയലക്ഷ്യം ഓള്‍ഡ് ട്രഫോഡില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു. കാരണം ഈ മൈതാനത്ത് പിന്തുടര്‍ന്ന് വിജയം നേടിയതില്‍ ഏറ്റവും വലുത് 2008ല്‍ ന്യൂസിലന്‍ഡ് നേടിയെടുത്ത 284 റണ്‍സാണ്. എങ്കിലും ചരിത്രങ്ങള്‍ തിരുത്തി എഴുതിയ പാരമ്പര്യം കൈമുതലായുള്ള ദക്ഷിണാഫ്രിക്ക ശുഭാപ്തി വിശ്വാസത്തോടെ കളത്തിലിറങ്ങിയെങ്കിലും മോയിന്‍ അലിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ നിഷ്പ്രഭമാവുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക