|    Jun 23 Sat, 2018 2:02 am
FLASH NEWS
Home   >  Sports  >  Cricket  >  

ചരിത്രം രചിച്ച് ഇന്ത്യന്‍ യുവനിര; അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം

Published : 3rd February 2018 | Posted By: vishnu vis


മൗണ്ട്മൗഗാന്യു: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ആസ്‌ത്രേലിയയെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയയുടെ പോരാട്ടം 47.2  ഓവറില്‍ 216 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 38.5 ഓവറില്‍ രണ്ട് വിക്കറ്റിന് 220 റണ്‍സ് നേടി വിജയം അക്കൗണ്ടിലാക്കുകയായിരുന്നു. ഇത് നാലാം തവണയാണ് ഇന്ത്യയുടെ കൗമാരപ്പട ലോകകപ്പില്‍ മുത്തമിടുന്നത്. സെഞ്ച്വറി നേടിയ മനോജ് കല്‍റയുടെ (101*) സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. പൃഥ്വി ഷാ (29), ശുബ്മാന്‍ ഗില്‍ (31), എച്ച് എം ദേശായി (47*) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി.
നേരത്തെ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ട പോറല്‍, ശിവ സിങ്, നാഗര്‍കോട്ടി, എഎസ് റോയി എന്നിവരുടെ ബൗളിങാണ് ഓസീസിനെ തകര്‍ത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss