|    Jan 21 Sat, 2017 3:28 am
FLASH NEWS

ചരിത്രം തീര്‍ത്ത് എസ്ഡിപിഐ

Published : 8th November 2015 | Posted By: SMR

ആബിദ്

കോഴിക്കോട്: ഇടതു വലതു മുന്നണികളോടും ബിജെപിയോടും ഇഞ്ചോടിഞ്ചു പോരാടി സംസ്ഥാനത്ത് എസ്ഡിപിഐയുടെ മികച്ച പ്രകടനം. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പറേഷനിലെ ഒരു സീറ്റ് ഉള്‍പ്പെടെ 49 ഇടങ്ങളില്‍ പാര്‍ട്ടി വിജയം കൈയടക്കി.
ഒമ്പത് നഗരസഭാ സീറ്റുകളിലും 39 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും പാര്‍ട്ടി അക്കൗണ്ട് തുറന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട നഗരസഭയില്‍ നാല് സീറ്റുകളുമായി നിര്‍ണായകമായി. ഇടതു വലതു മുന്നണികള്‍ക്ക് സ്വന്തമായി ഭൂരിപക്ഷം നേടാനാവാത്ത നഗരസഭ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്നത് എസ്ഡിപിഐ ആയിരിക്കും. നവ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഏറെയും ബിജെപിയും ഇടതു വലതു മുന്നണികളുമായി ചേര്‍ന്ന് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിച്ചപ്പോള്‍ ഒറ്റയ്ക്കു മല്‍സരിച്ചാണ് എസ്ഡിപിഐ ഈ നേട്ടം കൈവരിച്ചതെന്നത് പാര്‍ട്ടിയുടെ വിജയം വേറിട്ടതാക്കുന്നു.
പത്തനംതിട്ട, തിരുവല്ല, ഷൊര്‍ണൂര്‍, കൊണ്ടോട്ടി, കാസര്‍കോട് നഗരസഭകളില്‍ ഇത്തവണ എസ്ഡിപിഐ പ്രതിനിധികളുണ്ടാവും. നൂറിലധികം സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ നേരിയ വോട്ടിനാണ് രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടത്.
കൊല്ലം കോര്‍പറേഷനിലെ ചാത്തിനാംകുളത്ത് നിസാറുദ്ദീന്‍ വിജയിച്ചു. ഈരാറ്റുപേട്ട നഗരസഭയില്‍ ബിനൂ നാരായണന്‍ (വാര്‍ഡ് 5) ഇസ്മായീല്‍ കീഴേടം (10), ഷൈല അന്‍സാരി (11), സുബൈര്‍ വള്ളാപ്പള്ളില്‍ (12) എന്നിവരാണ് വിജയം നേടിയത്. മറ്റ് നഗരസഭാ വിജയികള്‍:
വല്‍സല (പത്തനംതിട്ട വാര്‍ഡ് 5), നിസാമുദ്ദീന്‍ (തിരുവല്ല 10), മുസ്തഫ (ഷൊര്‍ണൂര്‍ 16), അബ്ദുല്‍ ഹക്കീം (കൊണ്ടോട്ടി 8). കാസര്‍കോട് നഗരസഭയില്‍ എസ്ഡിപിഐ സ്വതന്ത്രന്‍ ഹാരിസും വിജയിച്ചു.
ഗ്രാമപ്പഞ്ചായത്തുകള്‍: തിരുവനന്തപുരം ജില്ല: വാമനപുരം പാങ്ങോട് വാര്‍ഡ് 01-പുലിപ്പാറ- ജമീല സുലൈമാന്‍, വാര്‍ഡ് 17-കൊച്ചാലുംമൂട് അന്‍സാരി എ, വാര്‍ഡ് 2-മണക്കോട് സനില്‍കുമാര്‍, ആറ്റിങ്ങല്‍ കരവാരം വാര്‍ഡ് 13-പള്ളിമുക്ക്- ലൈലാ ബീവി, വാര്‍ഡ് 14-മേവറക്കല്‍ ഗഫൂര്‍, വര്‍ക്കല വെമ്പായം വാര്‍ഡ് 05-കന്യാകുളങ്ങര ഇര്‍ഷാദ്, തൊളിക്കോട് ആനപ്പെട്ടി അഷ്‌കര്‍,
കൊല്ലം: സുന്നത്തൂര്‍ ശൂരനാട് നോര്‍ത്ത് വാര്‍ഡ് 9-പുളിമൂട്-മന്‍സൂര്‍, വാര്‍ഡ് 11-ചക്കുവള്ളി ലത്തീഫ്, പോരുവഴി വാര്‍ഡ് 12-കമ്പലടി നോര്‍ത്ത് ഷംസുദ്ദീന്‍, വാര്‍ഡ് 13-മൈലാടിക്കുന്ന് ഷിബു മയ്യിത്തുങ്കര, ശാസ്താം കോട്ട വാര്‍ഡ് 2-പനപ്പെട്ടി ഈസ്റ്റ് സഫീന ഹുസയ്ന്‍, ചടയമംഗലം ഇട്ടിവ വാര്‍ഡ് 18-കിഴുത്തോണി ഷാനിമോള്‍, പത്തനംതിട്ട: പള്ളിക്കല്‍ വാര്‍ഡ് 7 – പഴകുളം ഷാജി അയന്തിക്കോണില്‍,
ആലപ്പുഴ: മണ്ണഞ്ചേരി – വാര്‍ഡ് 5 – അമ്പലക്കടവ് ഹസീനാ ബഷീര്‍, വാര്‍ഡ് 17 – അമ്പനാംകുളങ്ങര കിഷോര്‍കുമാര്‍, പുന്നപ്ര പഞ്ചായത്ത് വാര്‍ഡ് 10 – പവര്‍ ഹൗസ് നസീര്‍, അമ്പലപ്പുഴ നോര്‍ത്ത് – പഞ്ചായത്ത് വാര്‍ഡ 2- മെഡിക്കല്‍ കോളജ് ഷീജ നൗഷാദ്, അമ്പലപ്പുഴ നോര്‍ത്ത് – വാര്‍ഡ് 12 – കമ്പിളിവളപ്പ് വാഹിദ കുഞ്ഞിമോന്‍, അമ്പലപ്പുഴ സൗത്ത്- വാര്‍ഡ് 1-കാക്കാഴം വെസ്റ്റ് റസീന നെജീബ്,
കോട്ടയം: പാറത്തോട് വാര്‍ഡ് 8-നടുക്കനി അലിയാര്‍, തീക്കോയി വാര്‍ഡ് 13-വളവനാട്കുഴി പരിക്കൊച്ച്, ഇടുക്കി വണ്ടിപ്പരിയാര്‍ വാര്‍ഡ് 7-വണ്ടിപ്പെരിയാര്‍ ഈസ്റ്റ് കടല്‍ ഖനി,
എറണാകുളം: കീഴ്മാട് പഞ്ചായത്ത് വാര്‍ഡ് 11-കുന്നുംപുറം അബു, ചെങ്ങമനാട് വാര്‍ഡ് 11-തുരുത്ത് മനോജ് പി മൈലന്‍, കിഴക്കമ്പലം വാര്‍ഡ് 5- കെ അബ്ദുറഹ്മാന്‍ പി എം, വാഴക്കുളം വാര്‍ഡ് 1- കുന്നുകര സരോജിനി ശങ്കരന്‍, തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂര്‍ വാര്‍ഡ് 5 – പഴുന്നാന ഷാമില കബീര്‍, പാലക്കാട്: കോടുവയൂര്‍ വാര്‍ഡ് 4-കേരളപുരം ഉമൈബ,
മലപ്പുറം: പൊന്മള വാര്‍ഡ് 18-മണൂര്‍ എം പി മുസ്തഫ മാസ്റ്റര്‍, ഒതുക്കുങ്ങല്‍ വാര്‍ഡ് 10-കൊരടന്‍ റുഖിയ നാസര്‍, പറപ്പൂര്‍ വാര്‍ഡ് 13-കുരിക്കല്‍ ബസാര്‍ പി കെ ശശി, വാര്‍ഡ് 14- മുല്ലപ്പറമ്പ് അഡ്വ. സൈബുന്നിസ മുല്ലപ്പറമ്പ്,
കോഴിക്കോട്: കടലുണ്ടി വാര്‍ഡ് 1-ചാലിയം ബീച്ച് ജമാല്‍, അഴിയൂര്‍ വാര്‍ഡ് 18-അഞ്ചാംപീടിക സഹീര്‍ പുനത്തില്‍.
കണ്ണൂര്‍: മാട്ടൂല്‍ വാര്‍ഡ് 10-സൗത്ത് മുനമ്പ് അനസ്. കെ കെ, പാപ്പിനിശ്ശേരി വാര്‍ഡ് 17-ബാപ്പിക്കല്‍തോട് സി ഷാഫി, കാസര്‍കോട്: മഞ്ചേശ്വരം വാര്‍ഡ് 7-മഞ്ചമ്പാടി ഇബ്രാഹീം ഫൈസല്‍ എം ബി, മങ്കല്‍പ്പാടി വാര്‍ഡ് 1-മുസ്സോഡി ഫാത്തിമ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 126 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക