|    Aug 18 Fri, 2017 6:09 pm
FLASH NEWS
Home   >  Sports  >  Athletics  >  

ചരിത്രം കുറിച്ച് ദാവീന്ദര്‍: ലോക ചാംപ്യന്‍ഷിപ്പിലെ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

Published : 12th August 2017 | Posted By: ev sports


ലണ്ടന്‍: ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനങ്ങള്‍ക്കിടയില്‍ അഭിമാനം ഉയര്‍ത്തി ദാവീന്ദര്‍ സിങ്. ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ ഇടം നേടിയ ദാവീന്ദര്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും സ്വന്തമാക്കി. ജൂനിയര്‍ വിഭാഗത്തിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര നിറം മങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി ദാവീന്ദര്‍ തിളങ്ങിയത്. പരിക്കിന്റെ പിടിയിലായിരുന്ന ദാവീന്ദര്‍ യോഗ്യതാ മാര്‍ക്കായ 83 മീറ്റര്‍ അവസാന ശ്രമത്തിലാണ് നേടിയെടുത്തത്. ആദ്യ റൗണ്ടില്‍ 82.22 മീറ്ററും രണ്ടാം തവണ 82.14 മീറ്ററുമാണ് ദാവീന്ദര്‍ എറിഞ്ഞ് കീഴടക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക