|    Dec 11 Tue, 2018 3:41 am
FLASH NEWS
Home   >  Editpage  >  Second edit  >  

ചരിത്രം അവസാനിക്കുന്നില്ല?

Published : 21st November 2018 | Posted By: kasim kzm

1989ല്‍ ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടുന്നതിനു മുമ്പാണ് അമേരിക്കന്‍ രാഷ്ട്രീയചിന്തകനായ ഫ്രാന്‍സിസ് ഫുകുയാമ ‘ചരിത്രത്തിന്റെ അന്ത്യം’ എന്ന പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. കമ്മ്യൂണിസത്തിന്റെ അനിവാര്യമായ പതനം പ്രവചിച്ചു എന്നതായിരുന്നു ഈ പ്രബന്ധത്തിന്റെ പ്രസക്തി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ അതു യാഥാര്‍ഥ്യമാണെന്ന് തെളിയുകയും ചെയ്തു. ലിബറല്‍ സ്ഥാപനങ്ങളുടെ വ്യാപനവും ഉപഭോക്തൃസംസ്‌കാരവും എല്ലാ ഐഡിയോളജികളെയും നിഷ്പ്രഭമാക്കിയെന്നതായിരുന്നു വാദം.
എന്നാല്‍, അദ്ദേഹത്തിന്റെ ‘ഐഡന്റിറ്റി’ എന്ന പുതിയ പുസ്തകം തന്റെ പൂര്‍വവാദങ്ങളെ നിരാകരിക്കുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നവലിബറലിസം ലോകമാകെ വ്യാപിക്കുകയോ നീണ്ടുനില്‍ക്കുകയോ ചെയ്തില്ല. ചരിത്രം അവസാനിക്കുകയല്ല, തുടരുകയാണ്. തന്റെ പുതിയ ഗ്രന്ഥത്തില്‍ ഫുകുയാമ കൈകാര്യം ചെയ്യുന്നത് ലിബറല്‍ ലോകത്തു നടന്നുകൊണ്ടിരിക്കുന്ന ലിബറലല്ലാത്ത രാഷ്ട്രീയത്തെയാണ്. ആഗോളവല്‍ക്കരണത്തിന്റെയും വര്‍ധിച്ച അസമത്വത്തിന്റെയും ഫലമായി മനുഷ്യസമൂഹങ്ങളില്‍ നിരന്തരമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വിഭവദാരിദ്ര്യത്തേക്കാള്‍ അസ്തിത്വപ്രശ്‌നങ്ങളെയാണ് ഇന്നു ലോകം നേരിടുന്നത്. മൂന്നു ദശകമായി വലിയ അസമത്വമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss