|    Mar 23 Thu, 2017 3:56 am
FLASH NEWS

ചരല്‍ക്കുന്നില്‍ മാണി: ‘നല്ല വഴി തുറന്നു കിട്ടിയാല്‍ ആ വഴിക്കു പോകും’

Published : 6th August 2016 | Posted By: G.A.G

k m mani

പത്തനംതിട്ട : നല്ല വഴി തുറന്നു കിട്ടിയാല്‍ തന്റെ പാര്‍ട്ടി ആ വഴിക്കു പോകുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി.  എന്നും കസേരയില്‍ ഇരുന്നിട്ടു കാര്യമില്ല. പാര്‍ട്ടി നിര്‍ണായക സാഹചര്യത്തിലാണ്. നല്ലവഴി ഏതെന്നു വിശദമായി ആലോചിക്കുമെന്നും തീരുമാനം നാളെയുണ്ടാകുമെന്നും ചരല്‍ക്കുന്നില്‍ പാര്‍ട്ടി സംസ്ഥാന ക്യാംപ് ഉദ്ഘാടനം  ചെയ്ത് മാണി പറഞ്ഞു.
യുഡിഎഫില്‍നിന്ന് ഒരുപാടു വേദനകള്‍ അനുഭവിച്ചിട്ടുണ്ട്. മുന്നണിയിലെ പരസ്പര വിശ്വാസവും സഹായവും ഇല്ലാതായി. മുന്നണിയില്‍നിന്നു കിട്ടിയതു നിന്ദയും പീഡനവും മാത്രമാണ്. കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും കേരള കോണ്‍ഗ്രസ് സമദൂരത്തിലാണെന്നും മാണി വ്യ്ക്തമാക്കി. കേരള കോണ്‍ഗ്രസ് തറവാടിത്തമുള്ള രാഷ്ട്രീയ കക്ഷിയാണ്. ഒറ്റയ്ക്കു നില്‍ക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ്. കേരള കോണ്‍ഗ്രസിന്റെ വോട്ടു നേടിയാണ് കോണ്‍ഗ്രസ് ജയിച്ചത്.  അപേക്ഷയുമായി ആരുടെയും പിന്നാലെ പോകേണ്ട ആവശ്യം കേരള കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

(Visited 147 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക