|    Sep 19 Wed, 2018 7:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ചരമവാര്‍ഷികം; രാജീവ്ഗാന്ധിയെ അനുസ്മരിച്ച് രാഹുല്‍

Published : 22nd May 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വെറുപ്പ് ഒരു തടവറയാണെന്നു പിതാവ് തന്നെ പഠിപ്പിച്ചതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  വെറുപ്പ് സൂക്ഷിക്കുന്നവര്‍ക്ക് അതൊരു തടവറയാണ്. എല്ലാവരെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചതിന് പിതാവ് രാജീവ്ഗാന്ധിയോട് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ നന്ദി പറയുന്നു- രാഹുല്‍ ട്വീറ്റ് ചെയ്തു. ഒരു മകന് നല്‍കാവുന്ന ഏറ്റവും മൂല്യമേറിയ സമ്മാനമാണ് തന്റെ പിതാവ് ഇതിലൂടെ തനിക്ക് നല്‍കിയതെന്നും രാഹുല്‍ ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 27ാം ചരമവാര്‍ഷിക ദിനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഡല്‍ഹിയിലെ രാജീവ്ഗാന്ധി സ്മാരകത്തില്‍ സോണിയാ ഗാന്ധിയും രാഹുലും സഹോദരി പ്രിയങ്ക വദ്രയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 1991 മെയ് 21നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss