|    May 29 Mon, 2017 1:21 pm
FLASH NEWS

ചരക്ക് സേവന നികുതി ഏകീകരണം;തമിഴ്‌നാടിന് അതൃപ്തി

Published : 14th June 2016 | Posted By: mi.ptk

Jaitley

കൊല്‍ക്കത്ത: ചരക്കുസേവന നികുതി (ജിഎസ്ടി) ബില്ലിന് തമിഴ്‌നാടിന്റെ അനുവാദം കിട്ടിയില്ല. എന്നാല്‍ തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാങ്ങളുടെ പിന്തുണ ലഭിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത ചരക്കുസേവന നികുതിയെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചപ്പോള്‍ തമിഴ്‌നാട് മാത്രമാണ് ചില പ്രതിബന്ധങ്ങള്‍ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളുടെ അതൃപ്തിയെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ബില്‍ 2015ല്‍ അവതരിപ്പിച്ചെങ്കിലും രാജ്യസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ പാസാവാതെ പോവുകയായിരുന്നു.
തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളുടെ പിന്തുണ ഉറാപ്പായതോടെ ലോക്‌സഭയില്‍ ഇതിനോടകം തന്നെ പാസായ ബില്‍ രാജ്യസഭയിലും പാസാക്കി എടുക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day