|    Oct 17 Tue, 2017 5:14 pm
FLASH NEWS

ചരക്ക് ലോറി പ്രാര്‍ഥനാലയത്തിലേക്ക് തലകീഴായി മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

Published : 10th March 2016 | Posted By: SMR

കുളത്തൂപ്പുഴ: സംസ്ഥാന പാതക്കരികിലെ പെന്തകോസ്തു പ്രാര്‍ഥനാലയത്തിലേക്ക് ചരക്ക് ലോറി നിയന്ത്രണംവിട്ട് തലകീഴായ് മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ അഞ്ചല്‍ കുളത്തൂപ്പുഴ സംസ്ഥാന പാതയില്‍ മറവന്‍ചിറ സ്‌കൂളിന് സമീപത്തെ വളവിലായിരുന്നു സംഭവം.

റോഡില്‍ നിന്നും താഴ്ചയില്‍ സ്ഥതിചെയ്യുന്ന പ്രാര്‍ഥനാലയത്തിന്റെ പ്രധാന ഹാള്‍ തകര്‍ത്താണ് ലോറി മറിഞ്ഞത്. പുലര്‍ച്ചെയായതിനാലും ദേവാലയത്തിലെ താമസക്കാരായ ദമ്പതികള്‍ താമസിച്ചിരുന്ന മുറി അപകടത്തില്‍ പെടാത്തതിനാലും ദുരന്തം ഒഴിവായി. തമിഴ്‌നാട് മധുരയില്‍ നിന്നും സിമന്റ് കയറ്റി ആറ്റിങ്ങലിലോക്ക് വരുകയായിരുന്ന ട്രെയിലര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നന്നേ ഇറക്കവും വളവും തിരുവുമായ ഇവിടെ നിരവധി അപകടങ്ങളാണുണ്ടായിട്ടുള്ളത്. ഏതാനും നാള്‍ മുമ്പ് പച്ചക്കറി കയറ്റി എത്തിയ വാഹനം മറിഞ്ഞ് തെങ്കാശി സ്വദേശിയായ െ്രെഡവര്‍ മരിച്ചിരുന്നു.
അപകടങ്ങള്‍ എല്ലാം തന്നെ രാത്രിയായിരുന്നതിനാലാണ് പലരും രക്ഷപ്പെട്ടത്. എന്നിട്ടു റോഡ് സുരക്ഷാ വിഭാഗം അടിക്കടി ഉണ്ടാകുന്ന ഇവിടുത്ത അപകടത്തെ കുറിച്ച് അന്വേഷിക്കുകയോ സുരക്ഷാ സംവിധാനം ഒരുക്കുന്നതിനോ ഇനിയും തയ്യാറായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക