|    Jul 16 Mon, 2018 10:16 am

ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലിടിച്ചു

Published : 27th September 2017 | Posted By: fsq

 

കളമശ്ശേരി: മെഡിക്കല്‍ കോളജ്-മണലിമുക്ക് റോഡില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് കയറി. രാത്രിയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ തമിഴ്‌നാട് പുതുക്കോട്ട സ്വദേശി ഭാസ്‌ക്കരന്‍(36)നെ മെഡിക്കല്‍ കോളജിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പ്രമുഖ സുപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തിക്കേണ്ട ചരക്കുകള്‍ എടത്തലയില്‍ നിന്നും കൊണ്ടു പോവുമ്പോഴാണ് അപകടം. കട ഇടിച്ച് തകര്‍ത്ത് മെഡിക്കല്‍ കോളജിന്റെ മതിലും തകര്‍ത്താണ് ലോറി നിന്നത്. ഇന്നലെ വൈകീട്ടും അപകടത്തില്‍ പെട്ട ലോറി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളജിലേക്ക് വരുന്ന രോഗികളും മറ്റും ബസ് കയറാന്‍ നില്‍ക്കുന്നത് ഇവിടെയാണ്. ഇതിന് മുന്‍പ്് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ഈ കടയിലേക്ക് പാഞ്ഞ് കയറിയിരുന്നു. അന്നും രാത്രിയായതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss