|    Mar 28 Tue, 2017 7:30 pm
FLASH NEWS

ചരക്ക് ട്രെയിന്‍ പാളം തെറ്റി ; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Published : 20th September 2016 | Posted By: mi.ptk

goods-train

കൊല്ലം:കരുനാഗപ്പള്ളിക്കും ശാസ്താം കോട്ടക്കും ഇടയ്ക്ക് മാരാരിത്തോട്ടത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ ചരക്ക് ട്രെയിന്‍ പാളം തെറ്റി. തിരുവനന്തപുരം ഭാഗത്ത് നിന്നും കോട്ടയത്തേക്ക് രാസവളവുമായി വന്ന ചരക്ക് ട്രെയിനിന്റെ ഒമ്പത് വാഗണുകളാണ് പാളം തെറ്റിയത്. നാല് വാഗണുകള്‍ പൂര്‍ണമായും മറിഞ്ഞിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
അപകടത്തില്‍ വൈദ്യുതി ലൈനുകള്‍ തകരുകയും പാളത്തിലെ സ്ലീപ്പറുകള്‍ നടുവെ മുറിഞ്ഞുപോകുകയുംചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയേക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 10 പാസഞ്ചര്‍/മെമു ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. എന്നാല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടില്ല.

റദ്ദാക്കിയ ട്രെയിനുകള്‍

ട്രെയിന്‍ നം: 56300, കൊല്ലം – ആലപ്പുഴ പാസഞ്ചര്‍
ട്രെയിന്‍ നം:: 56302,  ആലപ്പുഴ  -എറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നം:: 56303, എറണാകുളം – ആലപ്പുഴ പാസഞ്ചര്‍
ട്രെയിന്‍ നം: 56301, ആലപ്പുഴ – കൊല്ലം പാസഞ്ചര്‍
ട്രെയിന്‍ നം: 56392, കൊല്ലം – എറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നം: 56387, എറണാകുളം – കായംകുളം പാസഞ്ചര്‍
ട്രെയിന്‍ നം: 66300, കൊല്ലം  -എറണാകുളം മെമു
ട്രെയിന്‍ നം: 66301, എറണാകുളം  -കൊല്ലം മെമു
ട്രെയിന്‍ നം: 66302, കൊല്ലം  -എറണാകുളം മെമു
ട്രെയിന്‍ നം: 66303, എറണാകുളം – കൊല്ലം മെമു

ഭാഗികമായി തടസപ്പെടുന്നവ

ട്രെയിന്‍ നം: 56305 കോട്ടയം -കൊല്ലം പാസഞ്ചര്‍
ട്രെയിന്‍ നം: 66307 എറണാകുളം  -കൊല്ലം മെമു(കോട്ടയം വഴി)
ട്രെയിന്‍ നം: 66308 കൊല്ലം -എറണാകുളം മെമു(കോട്ടയം വഴി)

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day