|    Nov 16 Fri, 2018 9:19 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചരക്കു സേവന നികുതി: മൂന്നു സ്ലാബുകളാക്കി ചുരുക്കിയേക്കുമെന്ന് കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ്‌

Published : 5th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മൂന്നു സ്ലാബുകളാക്കി ചുരുക്കുമെന്നു കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാല്‍. നിലവിലുള്ള 12 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും സ്ലാബുകള്‍ ഒന്നിച്ച് 15 ശതമാനത്തിന്റ ഒറ്റ സ്ലാബാക്കും. ഏറ്റവും ചുരുങ്ങിയ സ്ലാബ് അഞ്ചും ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 25 ശതമാനവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി കൂടുതല്‍ ലളിതമാക്കുന്നതിനു ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയ ഇനങ്ങളെ കൂടാതെ ജിഎസ്ടി നിരക്കുകള്‍ മൂന്നായി ചുരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരക്കുകളുടെ വലിയൊരു ഭാഗവും 15 ശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു. അഞ്ച്, 12, 18, 28 ശതമാനങ്ങളുടെ നാലു സ്ലാബുകളായാണ് ഇപ്പോള്‍ ജിഎസ്ടി ഈടാക്കുന്നത്. കൂടാതെ, ചില ഇനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ജിഎസ്ടിയില്‍ നിയമപരവും ഭരണപരവുമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെനും കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നിയമ വ്യവസ്ഥയുടെ അപര്യാപ്തത പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇതിന് പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടായിട്ടുണ്ടെന്നു സമ്മതിച്ച അദ്ദേഹം ഇപ്പോള്‍ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss