|    Apr 24 Tue, 2018 4:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ചയിന്‍ സിങ് ആശുപത്രി വിട്ടു

Published : 25th July 2016 | Posted By: SMR

സൂറിച്ച്: ഇന്ത്യന്‍ ഷൂട്ടര്‍ ചയിന്‍ സിങ് ആശുപത്രി വിട്ടു. ന്യൂമോണിയെ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വിറ്റ്‌സലന്‍ഡിലെ ലൊസാനിലുള്ള ആശുപത്രിയില്‍ താരത്തെ പ്രവേശിച്ചിരുന്നു.
റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ ചയിന്‍ പരിശീലനത്തിനു വേണ്ടിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ന്യൂമോണിയയെ തുടര്‍ന്ന് 27 കാരനായ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിയോ ഒളിംപിക്‌സില്‍ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തിലാണ് ചയിന്‍ ഇന്ത്യക്കു വേണ്ടി മല്‍സരിക്കാനൊരുങ്ങുന്നത്.
ചയിനിന്റെ ആരോഗ്യ ക്ഷമതയില്‍ പേടിക്കേണ്ട കാര്യമില്ലെന്ന് ദേശീയ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി രാജീവ് ഭാട്ടിയ പറഞ്ഞു. ചയിനിനൊപ്പം സഹതാരങ്ങളായ ഗഗന്‍ നരംഗും അപൂര്‍വി ചന്ദേലയും ലൊസാനില്‍ പരിശീലനം നടത്താന്‍ എത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss