|    Oct 18 Thu, 2018 3:50 am
FLASH NEWS

ചമ്പക്കര ജലോത്സവം : പായിപ്പാട് ചുണ്ടന്‍ ജേതാവായി

Published : 18th September 2017 | Posted By: fsq

 

മരട്: കോരി ചൊരിയുന്ന ശക്തമായ മഴയെ അവഗണിച്ചു ചമ്പക്കര കനാലിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജന സഹ്രസങ്ങളെ ആവേശഭരിതരാക്കി നടന്ന ചമ്പക്കര ജലോല്‍സവത്തില്‍ പായിപ്പാട് ചുണ്ടന്‍ ട്രോഫി കരസ്ഥമാക്കി.മധു കെ എസ് ക്യാപ്റ്റനായ ഉദയംപേരൂര്‍ ബോട്ട് ക്ലബ്ബിന്റെതാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചുണ്ടന്‍. രണ്ടാം സ്ഥാനത്തിനര്‍ഹമായത് തൈക്കൂടം ബോട്ട് ക്ലബ്ബിന്റെ സിബിഷ് തൈക്കൂടം ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ചുണ്ടനും, മൂന്നാം സ്ഥാനത്ത് കുട്ടനാട് ഗാഗൂല്‍ത്താബോട്ട് ക്ലബ്ബിന്റെ കെ സി മൈക്കിള്‍ ക്യാപ്റ്റനായ ചെറുതന ചുണ്ടനും വിജയിച്ചു. എ ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങളുടെ വാശിയേറിയ മത്സരത്തില്‍ മൂന്നു വള്ളങ്ങള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. കൊച്ചിന്‍ ടൗണ്‍ ബോട്ടുക്ലബ്ബിന്റെ ജേക്കബ്ബ് ഹട്‌സ് നെട്ടൂര്‍ ക്വാപ്റ്റനായ ഹനുമാന്‍ നമ്പര്‍ 1, ചേപ്പനംബോട്ട് ക്ലബിന്റെ അജിത് മുച്ചിങ്ങത്ത് ക്യാപ്റ്റനായ സെന്റ് ആന്റണിയും, തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ പൗലോസ് ആന്റ് ജോബി ക്യാപ്റ്റനായ തുരുത്തിപുറവുമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. ബി ഗ്രേഡ് മത്സരത്തില്‍ താന്തോനി തുരുത്ത് ബോട്ട് ക്ലബിന്റെ രൂപേഷ് ക്യാപ്റ്റനായ കാശിനാഥന്‍ ഒന്നാം സ്ഥാനത്തും, മട പ്ലാതുരുത്ത് ഒരുമ ബോട്ട് ക്ലബ്ബിന്റെ റെജി പാപ്പീസ് ക്യാപ്റ്റനായ ജിബി തട്ടകന്‍ രണ്ടാം സ്ഥാനവും, കുന്നറ ബോട്ട് ക്ലബിന്റെ ഗോപി സി എ ക്യാപ്റ്റനായ മയില്‍ വാഹനനും മൂന്നാം സ്ഥാനം കരസ്ഥമാക്കി.തൃക്കാക്കര എംഎല്‍എ പി ടി തോമസ് പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ മേയര്‍ സൗമിനി ജയിന്‍ ഭദ്രദീപം കൊളുത്തി ജലോല്‍സവം ഉദ്ഘാടനം ചെയ്തു. ഫോണ്‍ ഫോര്‍ മാനേജിംഗ് ഡയറക്ടര്‍ സയിദ് ഹമീദ് ഫ്‌ളാഗ് ഓഫ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss