|    Apr 23 Sun, 2017 1:33 pm
FLASH NEWS

ചപ്പാരപ്പടവ് പാലം അപകടാവസ്ഥയില്‍; അധികൃതര്‍ക്കു കുലുക്കമില്ല

Published : 11th November 2016 | Posted By: SMR

ചെറുപുഴ: ചപ്പാരപ്പടവ് പാലം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ക്കു അനക്കമില്ല. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ തൂണുകളില്‍ വന്‍ വിള്ളലുകള്‍ രൂപപ്പെട്ടതും സ്ലാബുകള്‍ അടര്‍ന്നു വീഴുന്നതും കാരണം പ്രദേശവാസികള്‍ ഭീതിയിലാണ്. അടിഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളകി കമ്പികള്‍ പുറത്തേക്കു നീണ്ടിരിക്കുകയാണ്. പാലത്തെ താങ്ങി നിര്‍ത്തിയിരിക്കുന്ന തൂണുകളില്‍ പലതിലും വിള്ളല്‍ വീണിട്ടുണ്ട്.ഭാരം കയറ്റിയ ലോറികളും ബസ്സുകളും പ്രവേശിക്കുമ്പോള്‍ വന്‍ ശബ്ദത്തോടെ പാലംഇളകുന്നത് യാത്രക്കാരില്‍ ഭീതിയുളവാക്കുന്നുണ്ട്. 1952 ലെ മദ്രാസ് ഗവണ്‍മെന്റിന്റെ കാലഘട്ടം മുതല്‍ പുഴയക്ക് കുറുകെ പാലം പണിയുന്നതിനു വേണ്ടിയുള്ള ശ്രമം തുടങ്ങിയിരുന്നെങ്കിലും 1980ലാണ് ഇതിനാവശ്യമായ അനുമതി സര്‍ക്കാര്‍ നല്‍കിയത്. തുടര്‍ന്ന് 35 ലക്ഷം രൂപ ഉപയോഗിച്ച് ഏഴുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീടിങ്ങോട്ട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പാലത്തിന്റെ അപകടാവസ്ഥ ബോധ്യപ്പെടുത്തുന്നതിനായി നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാലത്തിന്റെ ഒരുഭാഗം ചപ്പാരപ്പടവ് ടൗണിനു മുകളിലൂടെ കടന്നു പോവുന്നതിനാല്‍ അടിവശത്ത് കൂടി നടന്നുപോവുന്നവരുടെ ദേഹത്ത് കോ ണ്‍ക്രീറ്റ് കഷണങ്ങള്‍ അടര്‍ന്നു വീഴുന്നത് പതിവായി മാറിയിട്ടുണ്ട്. നിരവധി വാഹനങ്ങളാണ് ഇതിനടിയില്‍ പകല്‍ സമയങ്ങളില്‍  നിര്‍ത്തിയിടുന്നത്. പാലത്തിന്റെ കൈവരികള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇതുവഴി പോവുന്ന വാഹനങ്ങള്‍ക്കും അപകടഭീഷണി ഏറെയാണ്. വലിയൊരു ദുരന്തത്തിനു വേണ്ടി കാത്തുനില്‍ക്കാതെ പാലത്തിന്റെ ബലക്ഷയം മാറ്റാന്‍ വേണ്ടിയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day