|    Mar 29 Wed, 2017 10:45 am

ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ച് പിടിച്ചു

Published : 5th August 2016 | Posted By: SMR

തളിപ്പറമ്പ്: ഇടതു പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസ് വിമതന്‍ കോണ്‍ഗ്രസ് പാളയത്തില്‍ മടങ്ങിയെത്തിയതോടെ ചപ്പാരപ്പടവ് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു.
എട്ടു മാസം മുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് അംഗമായ സജി ഓതറ സിപിഎം പിന്തുണയോടെ പ്രസിഡന്റായത്. 18 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 8, എന്നായിരുന്നു കക്ഷിനില. പ്രസിഡന്റാവണമെന്ന സജി ഓതറയുടെ അവകാശവാദം കോണ്‍ഗ്രസ് നിരാകരിച്ചതോടെയാണ് സജി വിമതനായി ഇടതുപക്ഷത്തെ പിന്തുണച്ചത്. തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി.
കോണ്‍ഗ്രസിലെ പി ജെ മാത്യുവായിരുന്നു എതിര്‍സ്ഥാനാര്‍ഥി. ഇരുവര്‍ക്കും ഒമ്പത് വോട്ടുകള്‍ വീതം ലഭിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സജി പ്രസിഡന്റായത്. അതിനിടെ, കോണ്‍ഗ്രസ് അംഗമായി വിജയിച്ച സജി ഓതറയെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യനാക്കണമെന്ന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെയാണ് ഭരണമാറ്റത്തിനു സാധ്യതയേറിയത്. ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം സമവായശ്രമത്തിനു ശ്രമിച്ചതോടെ സജി ഓതറ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്, സജിയോട് മുമ്പ് പരാജയപ്പെട്ട പി ജെ മാത്യു തന്നെയായിരുന്നു. സിപിഎം സ്ഥാനാര്‍ഥിക്കെതിരേ എട്ടിനെതിരേ 10 വോട്ടുകളുമായി മാത്യു വിജയിച്ചതോടെ ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണം വീണ്ടും കോണ്‍ഗ്രസിനു ലഭിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day