|    Feb 26 Mon, 2018 3:04 am
FLASH NEWS
Home   >  Kerala   >  

ചന്ദ്രികയിലെ ലേഖനം തന്റെ അറിവോടെയല്ലെന്ന് ആലിക്കുട്ടി മുസ്ല്യാര്‍

Published : 9th January 2017 | Posted By: Navas Ali kn

prof-alikutty-musliyar-alikuttymusliyar

ഇസ്‌ലാമിക പണ്ഡിതന്‍ എം എം അക്ബറിനും അദ്ദേഹം നേതൃത്വം നല്‍കുന്ന പീസ് സ്‌കൂളിനുമെതിരേയുള്ള പോലിസ് നടപടിയെ വിമര്‍ശിച്ച് ചന്ദ്രിക പത്രത്തില്‍ തന്റെ പേരില്‍ വന്ന ലേഖനത്തെ സമസ്ത നേതാവ് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ തള്ളിപ്പറഞ്ഞു. തന്റെ അറിവോടെയല്ല ലേഖനം പ്രസിദ്ധപ്പെടുത്തിയതെന്ന് അറിയിച്ച് ചന്ദ്രിക പത്രാധിപര്‍ക്ക് അദ്ദേഹം കത്തയച്ചു.
രാഷ്ട്രത്തിന്റെ ജീവശ്വാസം നില നിര്‍ത്തണം എന്ന തലക്കെട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആലിക്കുട്ടി മുസ്‌ല്യാരുടെ പേരില്‍ ചന്ദ്രിക ലേഖനം പ്രസിദ്ധപ്പെടുത്തിയത്. ” കേരളത്തിലെ പ്രമുഖ ഇസ്‌ലാം മത പ്രചാരകന്‍ എം എം അക്ബറിനെതിരില്‍ പോലിസ് തെറ്റായ കുറ്റാരോപണങ്ങള്‍ നടത്തിയിരിക്കുകയാണ് എന്ന് പറയുന്ന ലേഖനത്തില്‍ മഅ്ദനിയും പീസ് സ്‌കൂള്‍ വിഷയവും പരാമര്‍ശിക്കുന്നുണ്ട്. സമസ്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരല്ല സമസ്തയും പീസ് സ്‌കൂളുമൊന്നും. അവരുമായി ആശയപരമായ വിയോജിപ്പുണ്ട്. എന്നാല്‍ മുസ്‌ലിം എന്ന പേരില്‍ അവര്‍ വേട്ടയാടപ്പെടുമ്പോള്‍ പൊതു ധാരയോടെ ചെറുക്കുക എന്നതാണ് എല്ലാവരുടേയും കടമ എന്നും ലേഖനത്തിലുണ്ട്.
സലഫി ആശയക്കാരനായ എം എം അക്ബറിനു വേണ്ടി സമസ്ത നേതാവിന്റെ പേരില്‍ ലേഖനം പ്രസിദ്ധപ്പെടുത്തിയത് സമസ്തയില്‍ തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴാണ് ലേഖനത്തിന്റെ പിതൃത്വം തന്നെ നിഷേധിച്ച് ആലിക്കുട്ടി മുസ്‌ല്യാര്‍ ചന്ദ്രികക്കെതിരേ രംഗത്തു വന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss