|    Dec 12 Wed, 2018 8:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചന്ദ്രശേഖര്‍ റാവുവിന്റെ സ്വത്തില്‍ 41 ശതമാനം വര്‍ധന

Published : 16th November 2018 | Posted By: kasim kzm

ഹൈദരാബാദ്: തെലങ്കാന താല്‍ക്കാലിക മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ആസ്തി നാലു വര്‍ഷത്തിനുള്ളില്‍ 41 ശതമാനം വര്‍ധിച്ച് 22.61 കോടിയായി. സ്വന്തം പാര്‍ട്ടിയായ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)യുടെ തിരഞ്ഞെടുപ്പ് ചിഹ്നം കാര്‍ ആണെങ്കിലും റാവുവിന് സ്വന്തമായി കാറില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. ഗജ്‌വല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.
22.61 കോടിയുടെ സ്ഥാവര-ജംഗമ സ്വത്തുക്കളാണ് ഇപ്പോള്‍ റാവുവിനുള്ളത്. 2014ല്‍ ഇത് 15.95 കോടിയായിരുന്നു. അതായത് 41 ശതമാനം വര്‍ധന. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 16 ഏക്കര്‍ കൃഷിഭൂമി അധികമായി റാവു വാങ്ങിയിട്ടുണ്ട്. 2014ലെ കണക്ക് പ്രകാരം അദ്ദേഹത്തിന് 37.70 ഏക്കര്‍ കൃഷിഭൂമിയാണ് ഉണ്ടായിരുന്നത്. റാവുവിന് ഇപ്പോള്‍ 8.89 കോടിയുടെ ബാധ്യതയുണ്ട്. 2014ല്‍ ഇത് 7.87 കോടിയായിരുന്നു.തന്റെ പേരില്‍ 64 ക്രിമിനല്‍ കേസുകളുമുണ്ടെന്നും റാവു പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss