|    Jun 23 Fri, 2017 7:28 pm
FLASH NEWS
Home   >  Kerala   >  

ചന്ദ്രബോസ് വധക്കേസ് പ്രതി ജയിലിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു?

Published : 22nd October 2016 | Posted By: mi.ptk

nisam

തൃശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി നിസാം ജയിലില്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ജയില്‍ അധികൃതരുടെ അനുമതിയോടെയാണ് നിസാം ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് സൂചന. രണ്ട് നമ്പറുകളാണ് നിസാം ഉപയോഗിക്കുന്നത്. 97 46 57 65 53, 87 69 73 13 02 എന്നീ നമ്പറുകളാണ് നിസാം ഉപയോഗിക്കുന്നത്. ഈ രണ്ട് നമ്പറുകളും കണ്ണൂര്‍ ജയിലിന്റെ ടവര്‍ പരിധിയിലാണുള്ളത്.
അതേസമയം, നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സഹോദരങ്ങള്‍ പോലീസില്‍ പരാതി നല്‍കി. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരാണ് തൃശൂര്‍ റൂറല്‍ എസ്പി ആര്‍ നിശാന്തിനിക്ക് പരാതി നല്‍കിയത്. 20-ാം തിയ്യതി രണ്ട് തവണ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.എന്നാല്‍ ജയിലിനകത്ത് നിന്നാണോ ബംഗളൂരുവില്‍ കേസിന്റെ ഭാഗമായി കൊണ്ടുപോയപ്പോഴാണോ ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. അന്വേഷണത്തിന് ഉത്തരവിട്ടതായി റൂറല്‍ എസ് പി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക