|    Jul 19 Thu, 2018 3:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചന്ദ്രബോസ് വധം: നിസാമിന്റെ ഹരജി തള്ളി

Published : 30th December 2015 | Posted By: SMR

കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ ഒന്നാംസാക്ഷിയെ വീണ്ടും എതിര്‍വിസ്താരം നടത്താ ന്‍ അനുവദിക്കണമെന്ന പ്രതി മുഹമ്മദ് നിസാമിന്റെ ഹരജി ഹൈക്കോടതി തള്ളി. പ്രതിഭാഗം സാക്ഷികളായി മാധ്യമപ്രവര്‍ത്തകരെ വിസ്തരിക്കണമെന്ന ആവശ്യവും ജസ്റ്റിസ് പി ഉബൈദ് തള്ളി. ആദ്യം കൂറുമാറിയ ഒന്നാംസാക്ഷിയായ അനൂപിനോട് എതിര്‍വിസ്താരവേളയില്‍ സുപ്രധാനമായ ചില കാര്യങ്ങള്‍ ചോദിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും എതിര്‍വിസ്താരത്തിന് അനുമതി തേടി നിസാം ഹൈക്കോടതിയെ സമീപിച്ചത്. ഒന്നാംസാക്ഷിയുടെ എതിര്‍വിസ്താരത്തിന് അനുവദിക്കാതിരുന്നാല്‍ വിചാരണ നടപടികളെ ബാധിക്കുമെന്ന പ്രതിയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കീഴ്‌ക്കോടതി ഉത്തരവില്‍ അപാകതയില്ലെന്നും വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss