|    Nov 18 Sat, 2017 9:25 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചന്ദ്രബോസിന്റെ മകന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

Published : 6th June 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ പുഴയ്ക്കല്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. സി പി ഉദയഭാനുവിനെ നിയമിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രബോസിന്റെ മകന്‍ അമല്‍ദേവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി. മൂന്നാംതവണയാണ് ഇക്കാര്യം സംബന്ധിച്ച് ചന്ദ്രബോസിന്റെ മകന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കുന്നത്. എന്നാല്‍, ഇതുവരെയും തനിക്ക് യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന നിസാം പണവും സ്വാധീനവും ഉപയോഗിച്ച് സുഖസൗകര്യത്തിലാണ് കഴിയുന്നതെന്നും ശിക്ഷയില്‍ ഇളവുനേടി പുറത്തുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ വീട്ടില്‍ വന്ന് ആശ്വസിപ്പിച്ചതും എന്തു സഹായത്തിനും ഒപ്പമുണ്ടാവുമെന്ന് പറഞ്ഞതും കത്തില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. ഉദയഭാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി കിട്ടാന്‍ എന്റെ അമ്മയും വീട്ടുകാരും അങ്ങയുടെ ഓഫിസില്‍ വന്ന് അഭ്യര്‍ഥിച്ചിരുന്നതായും എന്നാല്‍ യാതൊരു മറുപടിയും കണ്ടില്ലെന്നും കത്തില്‍ പറയുന്നു. 2016 ഒക്ടോബര്‍ പത്തിനും രണ്ടാഴ്ച മുമ്പുമാണ് രണ്ടു കത്തുകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയത്. ഇതിനിടെ നിസാമിന്റെ മോചനത്തിനായി നാട്ടില്‍ കൂട്ടായ്മയും നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക