|    Jan 22 Sun, 2017 1:11 am
FLASH NEWS

ചന്ദ്രന്‍ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

Published : 3rd March 2016 | Posted By: SMR

മാവേലിക്കര: ആര്‍എസ്എസ് ചാരുംമൂട് താലൂക്ക് കാര്യവാഹകായിരുന്ന വള്ളിക്കുന്നം നെടിയത്ത് ജി ചന്ദ്രനെ (39) കൊലപ്പെടുത്തിയ കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മാവേലിക്കര അഡീ. സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ജോണ്‍സണ്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്.
വെട്ടിയാര്‍ കോട്ടയ്ക്കകത്ത് ഓമനക്കുട്ടന്‍ (45), റോബിന്നില്ലയില്‍ റോഷന്‍ (30), സഹോദരന്‍ റോബിന്‍ (25), കോട്ടയ്ക്കകത്ത് പ്രദീപ് (30), സഹോദരന്‍ പ്രവീണ്‍ (27), മുളംകുറ്റിയില്‍ വീട്ടില്‍ സുനില്‍ (37), നെടുങ്കണ്ടത്തില്‍ വീട്ടില്‍ കുഞ്ഞുമോന്‍ (60) എന്നിവരാണ് പ്രതികള്‍. 2007 ഏപ്രില്‍ 20നായിരുന്നു സംഭവം. അന്ന് രാത്രി പതിനൊന്നരയോടുകൂടി വെട്ടിയാര്‍ പടിപ്പുര ജങ്ഷനു സമീപമുള്ള കല്ലുവെട്ട് കുഴിയിലാണ് ചന്ദ്രനെ കൊലപ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക