|    Jul 19 Thu, 2018 5:28 pm
FLASH NEWS

ചന്ദ്രഗിരിക്കരയില്‍ പുഴസംരക്ഷണ പ്രതിജ്ഞയുമായി വിദ്യാര്‍ഥികളും നാട്ടുകാരും കൈകോര്‍ത്തു

Published : 28th September 2017 | Posted By: fsq

 

ചെമനാട്: ജലസംരക്ഷണദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയുടെ ജലമനുഷ്യന്‍ എന്നറിയപ്പെടുന്ന ഡോ.രാജേന്ദ്രസിങിന്റെ നേതൃത്വത്തില്‍ ജില്ലാ പരിസ്ഥിതിസമിതി പുഴസംരക്ഷണപ്രതിജ്ഞയും പൊതുസമ്മേളനവും നടത്തി. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളും രാഷ്ട്രീയസാമൂഹികപ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ സംബന്ധിച്ചു. സമ്മേളനം ഡോ.രാജേന്ദ്രസിങ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുമായി സംവദിച്ചു.  നദിയുടെ ശ്വാസകോശമാണ് മണലെന്നും അതുകൊണ്ട് പുഴയില്‍ നിന്നും മണലെടുക്കാനുള്ള ഖനനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി പി കെ പൊതുവാള്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം സി ഖമറുദ്ദീന്‍, സി എം ഷാസിയ, കാരയില്‍ സുകുമാരന്‍, ടി വി രാജന്‍, ടി വി രാജേന്ദ്രന്‍, സീതാദേവി കാര്യാട്ട്, സുബൈര്‍ പടുപ്പ്, പ്രഫ. വി ഗോപിനാഥ്, പ്രഫ. എ ശ്രീനാഥ്, സണ്ണി പൈക്കട, മുനീസ അമ്പലത്തറ, വിജയന്‍ കോടോത്ത്, ദേവരാജ്, പി കുഞ്ഞിക്കണ്ണന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss