|    Jul 26 Wed, 2017 6:28 pm
FLASH NEWS

ചന്ദന മോഷണക്കേസിലെ പ്രതി കഞ്ചാവുമായി അറസ്റ്റില്‍

Published : 4th July 2016 | Posted By: SMR

പള്ളിക്കല്‍: ചന്ദന മോഷണക്കേസിലെ പ്രതി കഞ്ചാവുമായി പോലിസ് വലയിലായി. പെരുവള്ളൂര്‍ വടക്കീല്‍മാട്ടില്‍ ചാത്രച്ചന്‍ വീട്ടില്‍ ജംഷീര്‍ എന്ന മില്‍ക്കര്‍ (21)ആണ് തേഞ്ഞിപ്പലം പോലിസ് വലയിലായത്. ആഴ്ചകള്‍ക്ക് മുന്‍പ് ചേളാരിയിലെ സ്വകാര്യ ഓക്‌സിജന്‍ സംഭരണ യൂനിറ്റിലെ പറമ്പില്‍നിന്നു ചന്ദന മരം മോഷണം പോയിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉള്ളണത്തെ മുഹമ്മദ് ശബീറി(21)ന്റെ കൂട്ടാളിയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേളാരിയില്‍ നിന്നു അറസ്റ്റിലായ ജംഷീര്‍ എന്ന മില്‍ക്കര്‍ (21). ഇയാള്‍ പടിയിലായ സമയം വില്‍പ്പനയ്ക്കായി കരുതിയ കഞ്ചാവ് പൊതിയും പോലിസ് കണ്ടെടുത്തു. തേഞ്ഞിപ്പലം എസ്‌ഐ കെ ഉണ്ണികൃഷ്ണന്‍, എഎസ്‌ഐമാരായ സുരേഷ്‌കുമാര്‍, ഉദയകുമാര്‍, സിപിഒ സന്തോഷ് എന്നിവര്‍ ചേര്‍ന്നു വളഞ്ഞിട്ടാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ ചേളാരിയില്‍നിന്നു മുഹമ്മദ് ശബീറിനൊപ്പം ചേര്‍ന്നു മോഷ്ടിച്ച ചന്ദനത്തടികള്‍ പറമ്പില്‍പീടികയില്‍ നിന്നു തേഞ്ഞിപ്പലം പോലിസ് കണ്ടെടുത്തു. ഇവര്‍ പെരുവള്ളൂരിന്റെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് വ്യാപകമായി വില്‍പ്പന നടത്തുന്നതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ചു അന്വേഷണം ഊര്‍ജിതമാക്കി. ജംഷീര്‍ മില്‍ക്കറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരേ ചന്ദന മോഷണത്തിനും കഞ്ചാവ് വില്‍പ്പനയ്ക്കും പോലിസ് കേസെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക