|    Feb 24 Sat, 2018 12:06 am
FLASH NEWS

ചന്ദനമര മോഷണം: ഒരാള്‍ കൂടി അറസ്റ്റില്‍

Published : 4th August 2017 | Posted By: fsq

 

പാലക്കാട്: റിട്ട. ഐജി വിഎം രാജന്റെ കോട്ടപ്പടയിലുള്ള വീട്ടുവളപ്പോട് ചേര്‍ന്ന തൊടിയില്‍ നിന്നും അഞ്ച് ചന്ദന മരങ്ങള്‍് മോഷ്ടിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട്, കണ്ടമംഗലം, കൂമഞ്ചേരി വീട്ടില്‍ സൈഫുദ്ദീ(25)നെയാണ് ഇന്നലെ പാലക്കാട് വച്ച് കോങ്ങാട് എസ്‌ഐ ഹരീഷും പാലക്കാട് ക്രൈം സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ ജൂണ്‍ 21 ന് രാത്രിയാണ് രാജന്റെ വീട്ടില്‍ നിന്നും ചന്ദന മരങ്ങള്‍ മോഷണം പോയത്. പോലിസ് അന്വേഷണത്തില്‍ രണ്ട് പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.  മൊത്തം 6 പ്രതികളാണ് സംഘത്തിലുണ്ടായിരുന്നത്. വനമേഖലയില്‍ നിന്നും സ്ഥിരമായി ചന്ദന മരങ്ങള്‍ മോഷ്ടിക്കുന്ന സംഘമാണിത്. ഒരു കിലോ ചന്ദനമരക്കഷണത്തിന് 2500 രൂപ മുതല്‍ 3000 രൂപ വരെ ലഭിക്കാറുണ്ട്.  മണ്ണാര്‍ക്കാട് മേഖലയിലുള്ള ഇടനിലക്കാരനാണ് ചന്ദനം വിറ്റു നല്‍കുന്നത്. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സൈഫുദ്ദീനെതിരേ ചാലക്കുടി ഫോറസ്റ്റ് സ്‌റ്റേഷന്‍, കണ്ടമംഗലം ഫോറസ്റ്റ് സ്‌റ്റേഷന്‍, മണ്ണാര്‍ക്കാട് പോലിസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലായി 8 ഓളം കേസുകള്‍ നിലവിലുണ്ട്. പ്രതിയെ ഇന്ന്്് കോടതിയില്‍ ഹാജരാക്കും.കോങ്ങാട് എസ്‌ഐ ഹരീഷ്,എ എസ്‌ഐ  ഉദയന്‍, പാലക്കാട് ടൗണ്‍ നോര്‍ത്ത് ജൂനിയര്‍ എസ്‌ഐ  പ്രദീപ് കുമാര്‍, എഎസ്‌ഐ ഷേണു ജി, െ്രെകം സ്‌ക്വാഡ് അംഗങ്ങളായ എ അഷോക് കുമാര്‍, കെ അഹമ്മദ് കബീര്‍, ആര്‍ രജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss