|    Mar 24 Fri, 2017 1:48 pm
FLASH NEWS

ചന്ദനമരങ്ങള്‍ നിലംപൊത്തി

Published : 4th July 2016 | Posted By: SMR

തൊടുപുഴ: ഇന്നലെ പുലര്‍ച്ചെ 12.30ഓടെ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ മറയൂരില്‍ പത്തിലധികം മരങ്ങള്‍ നിലം പൊത്തി.ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. മരങ്ങള്‍ പാകമാകാതെ ഒടിഞ്ഞതാണ് നഷ്ടത്തിന്റെ തോത് വര്‍ദ്ധിക്കാന്‍ കാരണം. നാച്ചി വയലിലാണ് മരങ്ങള്‍ അധികവും കടപുഴകി വീണത്. വനത്തിനുള്ളില്‍ വീണ മരങ്ങളുടെ കണക്ക് വനം വകുപ്പ് പുറത്ത് വിട്ടിട്ടില്ല.റോഡരികിലുള്ള മരങ്ങളുടെ കണക്കാണിത്.നാച്ചിവയലിലെ പത്ത് വീട് ഭാഗത്തുള്ള തങ്കമ്മ സിറിയക്കിന്റെ പുരയിടത്തില്‍ നിന്ന മരവും കടപുഴകി.ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന മരമാണിത്.
പ്രദേശത്ത് മുമ്പ് രണ്ട് തവണ ചന്ദനമോഷണം നടന്നതിനാല്‍ എത്രയും വേഗം മരം നീക്കണമെന്ന് ആവശ്യപെട്ട് ഉടമ വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് വനം വകുപ്പ് പിടിപ്പിച്ച ഫെന്‍സിങ് തകര്‍ന്ന് കിടക്കുന്നതിനാല്‍ മോഷണശ്രമം വര്‍ധിച്ചിരുന്നു.സ്ഥലത്തെത്തിയ നാച്ചിവയല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി അജിത്കുമാര്‍, എത്രയും വേഗം മരം നീക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി. വനത്തില്‍ ഒടിഞ്ഞ വീണ മരങ്ങളും ഇതോടൊപ്പം വനംവകുപ്പ് ഡിപ്പോയിലേക്ക് നീക്കും.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക