|    Apr 28 Fri, 2017 9:34 pm
FLASH NEWS

ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍

Published : 28th October 2016 | Posted By: SMR

തെന്മല: അമ്പത് കിലോ ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച മൂന്നു പേരെ വനപാലകര്‍ പിടികൂടി. കേസിലുള്‍പ്പെട്ട അഞ്ച് പേര്‍ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. തമിഴ്‌നാട് കര്‍ണാടക സ്വദേശിയായ മുരുകേശ് (27) ഇയാളുടെ സഹായികളായ ചെന്നൈ സ്വദേശികളായ മുഹമ്മദ് യൂസഫ് (30) അബൂബക്കര്‍ സിദ്ദീഖ് (34) എന്നിവരെയാണ് ആര്യങ്കാവ് റെയിഞ്ച് ഓഫിസര്‍ ജിയാസ് ജമാലുദ്ദീന്‍ സാഹസികമായി പിടികൂടിയത്.
ഇന്നലെ രാത്രിയില്‍ ആര്യങ്കാവിലെ കാടുകളില്‍  ചന്ദനമരമരം മുറിക്കുന്നതായി രഹസ്യവിവത്തെ തുടര്‍ന്ന് രഹസ്യ നിരീക്ഷണത്തിലായിരുന്നു പ്രദേശം. ഇതിനിടെ കടമാന്‍പാറയില്‍ നിന്ന് സംശയിക്കുന്ന തരത്തില്‍ ഒരു ബൈക്ക് വരുന്നത് കണ്ട് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുര്‍ന്ന് കോട്ടവാസല്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ ഇയാളെ കാത്തിരുന്ന ചെന്നൈ സ്വദേശികളായ മുഹമ്മദ് യൂസുഫിനെയും അബൂബക്കറിനെയും വനപാലകര്‍ വാഹനത്തോടെ കസ്റ്റഡിയിലെടുത്തു. തുര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവര്‍ ചന്ദനം കടത്താന്‍ എത്തിയവരാണെന്ന് സമ്മതിക്കുകയായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day