|    Sep 26 Wed, 2018 8:07 am
FLASH NEWS

ചന്ദനക്കുട ഘോഷയാത്ര ഉദ്ഘാടനം ചെയ്തു

Published : 11th January 2017 | Posted By: fsq

 

എരുമേലി: ഇന്ന് കാണുന്ന എരുമേലിയുടെ മതമൈത്രിക്ക് പിന്നില്‍ ത്യാഗം സഹിച്ച പൂര്‍വികരെയും ഈ നാടിനെയും രാജ്യം എത്ര പ്രശംസിച്ചാലും അത് ഒട്ടും കുറഞ്ഞ് പോവില്ലെന്ന് തദേശ സ്വയം ഭരണ മന്ത്രി കെ ടി ജലീല്‍. ഇന്നലെ എരുമേലി നൈനാര്‍ മസ്ജിദില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ട ചന്ദനക്കുട ഘോഷയാത്രയുടെ ഉദ്ഘാടവും ഫഌഗ് ഓഫും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വം പ്രകടമാവുന്നത് എരുമേലിയിലാണ്. മതേതരത്വത്തിന്റെ തൂലികയാണ് ഈ നാട്. ആരാധനാലയങ്ങള്‍ മനുഷ്യ മനസ്സുകളിലെ മതഭ്രാന്തുകള്‍ മാറ്റാനുള്ള ആലയങ്ങളാണ്. എരുമേലി മതസൗഹാര്‍ദം എന്നും പ്രകടമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി എംപി, പി സി ജോര്‍ജ് എംഎല്‍എ, ദേവസ്വം പ്രസിഡ ന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം കെ രാഘവന്‍, കലക്ടര്‍ സി എ ലത, എസ് പി എന്‍ രാമചന്ദ്രന്‍, കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം ടി ഒ നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ സംസാരിച്ചു. പേട്ടക്കവലയില്‍ വിവിധ സംഘടനകളും ഗ്രാമപ്പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും വ്യാപാരി സംഘടനാ ഭാരവാഹികളും ഘോഷയാത്രക്കു സ്വീകരണം നല്‍കി. അര്‍ധരാത്രിയോടെയാണ് ആരോഗ്യവകുപ്പിന്റെയും പോലിസിന്റേയും, കെഎസ്ആര്‍ടിസിയുടേയും സ്വീകരണത്തിനു ശേഷം ഘോഷയാത്ര വലിയമ്പലത്തിലെത്തിയത്. ദേവസ്വം ഓഫിസര്‍ ശ്രീകുമാര്‍, വിസി അജികുമാര്‍, മനോജ് എസ് നായര്‍, പി അശോക് കുമാര്‍, അനിയന്‍ എരുമേലി നേതൃത്വത്തില്‍ വലിയമ്പലത്തില്‍ സ്വീകരണം നല്‍കി.ഘോഷയാത്രക്ക് മുമ്പ് ജമാ അത്ത് ഹാളില്‍ അമ്പലപ്പുഴ സംഘത്തിന് നല്‍കിയ സ്വീകരണത്തില്‍ സംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍, ശ്രീമൂലം തിരുനാള്‍ ശശികുമാര്‍ വര്‍മ, തുടങ്ങിയവരും ജമാ അത്ത് ഭാരവാഹികളും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss