|    Nov 17 Sat, 2018 12:22 am
FLASH NEWS
Home   >  National   >  

ചത്വരത്തിന് മോദിയുടെ പേരിട്ടു;70കാരനെ തലയറുത്ത് കൊന്നു

Published : 16th March 2018 | Posted By: mi.ptk

ദര്‍ഭംഗ: ചത്വരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിന് 70കാരനെ തലയറുത്ത് കൊന്നു. ബീഹാറിലെ ദര്‍ഭംഗ ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.ബെഹ്ല്‌ലാ പഞ്ചായത്തില്‍ നിന്നുള്ള ബിജെപി നേതാവ് തേജ് നാരായണ്‍ യാദവിന്റെ പിതാവ് രാംചന്ദ്ര യാദവാണ് കൊല്ലപ്പെട്ടത്.

ഹോക്കി സ്റ്റിക്കും വാളുകളും ഉപയോഗിച്ച് അമ്പതോളം വരുന്ന ആളുകള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇയാളുടെ സഹോദരനും പരിക്കേറ്റു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.
ദര്‍ഭംഗയിലെ ഭധഹ ഗ്രാമത്തില്‍ 2016 ഡിസംബര്‍ മുതല്‍ സ്ഥിതിചെയ്യുന്ന ചത്വരം നരേന്ദ്ര മോദിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ പേര് നല്‍കിയത് കൊല്ലപ്പെട്ട രാംചന്ദ്ര യാദവിന്റെ മകന്‍ തേജ് നാരായണ്‍ ആണ്. ഇതാണ് കൊലപാതകത്തിന് കാരണം.
ചത്വരത്തിന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ പേര് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss