|    Jan 21 Sat, 2017 2:16 pm
FLASH NEWS

ചത്ത പശുവിന്റെ തോലെടുത്ത ദലിത് സഹോദരന്മാര്‍ക്ക് ഗോ രക്ഷകിന്റെ മര്‍ദ്ദനം

Published : 10th August 2016 | Posted By: mi.ptk

andhra-dalit-attack_650x400

വിജയവാഡ: ആന്ധ്രപ്രദേശിലെ അമലാപുരത്ത് ഷോക്കേറ്റ് ചത്ത പശുവിന്റെ തോലെടുത്ത ദലിത് സഹോദരന്മാരെ ഗോ രക്ഷക് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. പ്രദേശത്തെ കര്‍ഷകന്റെ പശു ഇലക്ട്രിക്ക് ഷോക്കേറ്റ് ചത്തതിനെ തുടര്‍ന്ന് തോലെടുക്കാന്‍ ഇവരെ വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ 100ഓളം വരുന്ന ഗോ രക്ഷക് പ്രവര്‍ത്തകര്‍ മൊകാതി എലിസ, മൊകാതി ലാസര്‍ എന്നിവരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മോഷ്ടിച്ച പശുവിനെ കൊന്ന് തോലെടുക്കുകയാണെന്നാരോപിച്ചാണ് ഇവരെ മര്‍ദ്ദിച്ചത്.
തോലെടുക്കാന്‍ ഇവരെ കൂലിയ്ക്ക് വിളിച്ചതാണെന്നറിഞ്ഞ നാട്ടുകാരാണ് മര്‍ദ്ദനമേറ്റ് അവശരായ രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഗോരക്ഷക് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. രണ്ട് പേരെ തിരിച്ചറിഞ്ഞതായും മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
ഇതേ കാരണത്താല്‍ ഗുജറാത്തിലെ ഉനയില്‍ കഴിഞ്ഞമാസം നാല് ദലിത് യുവാക്കള്‍ ആക്രമിക്കപ്പെട്ടിരുന്നു. മൂന്ന് ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോ സംരക്ഷണത്തിന്റെ പേരില്‍ ദലിതര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. പശുവിന്റെ പേരില്‍ മനുഷ്യനെ അക്രമിക്കുന്നവര്‍ സാമൂഹ്യവിരുദ്ധരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 245 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക