|    Jul 21 Fri, 2017 6:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചത്ത പശുവിന്റെ തോലുരിച്ചതിന് ക്രൂര മര്‍ദ്ദനം

Published : 13th July 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് ദലിതരെ ആറംഗസംഘം മര്‍ദ്ദിച്ചു. ഗിര്‍ സോമനാഥ് ജില്ലയിലാണ് സംഭവം. ജീവനുള്ള പശുവിനെ കൊന്ന് തോലുരിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പോലിസ് പറഞ്ഞു.
അക്രമികള്‍ ദലിതരെ ഇരുമ്പുവടി കൊണ്ട് തല്ലുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അക്രമികളില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ ഒളിവിലാണ്. അക്രമ—ത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ജനാഗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക