|    May 26 Fri, 2017 1:17 pm
FLASH NEWS

ചത്ത പശുവിനെ സംസ്‌കരിക്കാത്തതിന് ദലിത് കുടുംബത്തിനു മര്‍ദനം

Published : 26th September 2016 | Posted By: SMR

പലന്‍പൂര്‍: പശുവിന്റെ ജഢം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ഗര്‍ഭിണി അടക്കമുള്ള ദലിത് കുടംബത്തെ 10 അംഗസംഘം മര്‍ദിച്ചു. ഗുജറാത്ത് ബനസ്‌കാന്ത ജില്ലയിലെ കര്‍ജ ഗ്രാമത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
ദര്‍ബര്‍ സമുദായത്തില്‍ പെട്ടവരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഗര്‍ഭിണിയായ സംഗീതയുടെ ഭര്‍ത്താവ് നീലേഷ് രന്‍വാസിയ പോലിസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഗീത അടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. സംഗീതയെ പലന്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രുഷ നല്‍കി വിട്ടയച്ചു.
ഗ്രാമത്തില്‍ സംഘര്‍ഷം മുറ്റിനില്‍ക്കുകയാണ്. പോലിസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിലെ ദലിതുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ബനസ്‌കാന്ത പോലിസ് സൂപ്രണ്ട് നീരജ് ബദ്ഗുജാര്‍ അറിയിച്ചു.
ഉനയില്‍ ഗോരക്ഷകര്‍ ദലിതുകളെ ഭീകരമായി മര്‍ദിച്ചതില്‍ ഗുജറാത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മര്‍ദനത്ത തുടര്‍ന്ന് ചത്ത പശുവിന്റെ തോലുരിയുന്നതും സംസ്‌കരിക്കുന്നതും ദലിതുകള്‍ അവസാനിപ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day