|    Nov 19 Mon, 2018 12:47 pm
FLASH NEWS

ചത്ത ഉരുവിന്റെ മാംസം വിറ്റു; മൂന്നുപേര്‍ കസ്റ്റഡിയില്‍

Published : 6th August 2018 | Posted By: kasim kzm

കൊയിലാണ്ടി: നഗരസഭ മാര്‍ക്കറ്റിലെ ജെഎം ബീഫ് സ്റ്റാളുകള്‍ ചത്ത ഉരുവിന്റ മാംസം അറുത്ത് വില്പന നടത്തിയതായി തെളിഞ്ഞതിനെതുടര്‍ന്ന് നഗരസഭ അടച്ചുപൂട്ടി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം അബ്ദുള്‍മജീദ്, ജെഎച്ച്‌ഐ എം കെ സുബൈര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. മൂന്ന് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ എസ്‌ഐ കെ ബാബുരാജിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തി. വെറ്ററിനറി സര്‍ജന്‍ ഡോ. നീനാകുമാര്‍ മാംസത്തിന്റെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തുടര്‍ന്നും റെയ്ഡുകള്‍ ശനക്തമാക്കുമെന്നും സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കാലത്ത് പഴയ പോലിസ് സ്റ്റഷന്‍ റോഡില്‍ സ്റ്റാളുകളിലേക്ക് മാടുകളെ അറക്കുന്ന സ്ഥലത്ത് നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികളുടെ ഇടപെടലില്‍ ചത്ത ഉരുവിന്റ മാംസം അറുക്കുന്നതായി മനസ്സിലാക്കിയ ജനങ്ങള്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ പന്നിഫാമുകളിലേക്കെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. ഇതിനെതുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞു പോവുകയും ചെയ്തു. എന്നാല്‍ ഈ മാംസം എത്തിയത് മാര്‍ക്കറ്റിലെ ബീഫ് സ്റ്റാളുകളില്‍ തന്നെയെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു. ഇതോടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും മൃഗ ഡോക്ടര്‍ എല്ലാ അവയവങ്ങളുടെയും സാപിള്‍ പരിശോധനാക്കായി എടുക്കുകയും ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss