|    Jun 25 Mon, 2018 5:41 pm
FLASH NEWS

ചതുര്‍ ദിനസഹവാസ ക്യാംപ് ആരംഭിച്ചു

Published : 17th January 2017 | Posted By: fsq

 

ഫറോക്ക്: ഫാറൂഖ് ട്രൈനിങ്‌കോളജ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ ചതുര്‍ ദിന സഹവാസ ക്യാംപ് ആരംഭിച്ചു. സിനിമാ സീരിയല്‍ താരം വിജയന്‍ കാരന്തൂര്‍ ഉദ്ഘാടനം ചയ്തു. ഗുണ്ടാ സംഘങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസകേന്ദ്രങ്ങളില്‍ മാനവികതക്ക് പകരം മൃഗീയതയാണ് പഠിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പ്രിന്‍സിപ്പല്‍ ഡോ. സി എ ജവഹര്‍ പതാക ഉയര്‍ത്തിയതോടെയാണ് ക്യാംപിനു തുടക്കാമായത്. അബ്ദുല്‍ ബഷീര്‍ ഉഴുന്നന്‍ അധ്യക്ഷനായിരുന്നു. ഡോ. പി —പി നൗഷാദ്, അനീസ് മുഹമ്മദ്, കെ പി നിരഞ്ജന, ഷിറിന്‍ ഷഹാന, കോഡിനേറ്റര്‍ മുഹമ്മദ് ഷരീഫ്, മിഥുന്‍ നാരായണന്‍ സംസാരിച്ചു.ജലസംരക്ഷണ ജാഥ, ലഹരിക്കെതിരേ യുള്ള ബോധവല്‍ക്കരണ കാംപയിന്‍, വനയാത്ര തുടങ്ങിയവയും ക്യാപിന്റെ ഭാഗമായി നടക്കും. ബ്രഹ്മനായകം മഹാദേവന്‍ ക്യാംപിന്റെ സമാപനത്തില്‍ പങ്കെടുക്കും.—

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss