|    Feb 22 Wed, 2017 2:14 pm
FLASH NEWS
Home   >  Sports  >  Others  >  

ചതുര്‍രാഷ്ട്ര ഹോക്കി: ഇന്ത്യക്ക് വെങ്കലം

Published : 28th November 2016 | Posted By: SMR

മെല്‍ബണ്‍: ചതുര്‍രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വെങ്കലം. ഇന്നലെ നടന്ന മല്‍സരത്തില്‍ മലേസ്യയെ 4-1 ന് കീഴ്‌പ്പെടുത്തിയതോടെയാണ് ഇന്ത്യക്ക് വെങ്കലമെഡല്‍ നേട്ടം ലഭിച്ചത്. മികച്ച പോരാട്ടം നീണ്ടു നിന്ന മല്‍സരത്തില്‍ ആകാശ് ദീപ് സിങഹണ് ഇന്ത്യക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. ബിരേന്ദ്ര ലക്‌റയുടെ പാസിനെ മികച്ച ഷോട്ടിലൂടെ ആകാശ് വലയിലെത്തിക്കുകയായിരുന്നു. മികച്ചു നിന്ന മലേസ്യന്‍ പ്രതിരോധം പലപ്പോഴും ലീഡുയര്‍ത്തുന്നതില്‍നിന്ന് ഇന്ത്യയെ തടഞ്ഞു. മൂന്നാം ക്വാര്‍ട്ടറില്‍ വി ആര്‍ രഘങുനാദിന്റെ ഗോളിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. എന്നാല്‍ ജോയല്‍ വാന്‍ ഹുസൈനിലൂടെ മലേസ്യ അക്കൗണ്ട് തുറന്നു. ഗോള്‍ വഴക്കത്തോടെ കൂടുതല്‍ കരുത്തുകാട്ടിയ ഇന്ത്യന്‍ ടീമിന് വേണ്ടി തന്‍വീന്ദര്‍ സിങും രുപീന്ദര്‍ പാല്‍ സിങും ഗോളുകള്‍ നേടി ഇന്ത്യക്ക് 4-1 ന്റെ തകര്‍പ്പന്‍ ജയവും സമ്മാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക