|    Apr 24 Tue, 2018 4:58 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചതുപ്പില്‍നിന്ന് രക്ഷപ്പെടുത്തിയ ആനയുടെ സ്ഥിതി അതീവ ഗുരുതരം

Published : 7th September 2017 | Posted By: fsq

 

തുറവൂര്‍ (ആലപ്പുഴ): അനന്തന്‍കരിയിലെ ചതുപ്പില്‍നിന്നു മണിക്കൂറുകള്‍ക്കു ശേഷം കര കയറ്റിയ ആനയെ സുരക്ഷിത സ്ഥലത്തേക്കു നീക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ആനയുടെ ആരോഗ്യസ്ഥിതി മോശമായതാണു കാരണം. വീണ്ടും മയക്കുവെടിവച്ച് രണ്ടര കിലോമീറ്ററോളം നടത്തിക്കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ മുല്ലയ്ക്കല്‍ ബാലകൃഷ്ണനാണു ലോറിയില്‍ നിന്ന് ഇറങ്ങിയോടി ചതുപ്പില്‍ വീണത്. 13 കുടുംബങ്ങള്‍ താമസിക്കുന്ന തുരുത്തില്‍ ഇടവഴിക്കു സമീപം മതിയായ സുരക്ഷിതത്വമില്ലാതെയാണ് ആന നില്‍ക്കുന്നത്. ആന നില്‍ക്കുന്ന സ്ഥലം താഴുന്നുണ്ട്. തെങ്ങിന്‍തടികള്‍ മുറിച്ചിട്ട് ആനയ്ക്കു നില്‍ക്കാന്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. തെങ്ങില്‍ ബന്ധിച്ചിരിക്കുന്ന ആന ഏതു സമയവും അക്രമാസക്തനാവാനും സാധ്യതയുണ്ട്. അതിനാ ല്‍ പോലിസ്, വനംവകുപ്പു സംഘം സ്ഥലത്തു ക്യാംപ് ചെയ്യുകയാണ്. ഇന്നലെ 17 മണിക്കൂറോളം ചതുപ്പില്‍ കുടുങ്ങിയശേഷം രാത്രിയോടെ കരയ്ക്കു കയറ്റിയ ആനയെ വീണ്ടും ഇടഞ്ഞതിനെത്തുടര്‍ന്നു മയക്കുവെടിവച്ചു തളച്ചിരുന്നു. ഒരുദിവസം മുഴുവന്‍ ചതുപ്പില്‍ കഴിഞ്ഞ ആന തീര്‍ത്തും അവശനിലയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss