|    Oct 22 Mon, 2018 3:12 pm
FLASH NEWS

ചതയദിനം നാടെങ്ങും വിപുലമായി ആഘോഷിച്ചു

Published : 8th September 2017 | Posted By: fsq

 

കാവശ്ശേരി: എസ്എന്‍ഡിപി കാവശ്ശേരി ശാഖയുടെ നേതൃത്വത്തില്‍ നടന്ന ഗുരുജയന്തി ആഘോഷം കാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി സി ഭാമ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആര്‍ ചന്ദ്രന്‍ അധ്യക്ഷ വഹിച്ചു. എസ്എന്‍ഡിപി എരിമയൂര്‍ ശാഖയുടെ നേതൃത്വത്തില്‍ ഗുരുജയന്തിയുടെ ഭാഗമായി ഗുരുപൂജയും, പ്രാര്‍ത്ഥനയും, ഗുരുദേവ പ്രതിഷ്ഠയില്‍ പുഷ്പാര്‍ച്ചനയും നടത്തി. ശ്രീനാരായ ധര്‍മ്മവേദി എരിമയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുജയന്തിയുടെ ഭാഗമായി ഗുരുപൂജ നടന്നു. പ്രസിഡന്റ് എം രമേഷ്, ഗോകുല്‍ദാസ്, ശിവപ്രസാദ് നേതൃത്വം നല്‍കി. ആലത്തൂര്‍: എസ്എന്‍ഡിപി ആലത്തൂര്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ഗുരുജയന്തി ദിനാചരണം ക്ഷേമ സഭ ചെയര്‍മാന്‍ പി അപ്പുകുട്ടന്‍ ഉദ്ഘാടനം ചെയ്തു. കെ പഴനിമല, പി ശശിധരന്‍, എം കൃഷ്ണന്‍കുട്ടി, മണി, മനോജ് വിനോദ് സംസാരിച്ചു. എസ്എന്‍ഡിപി ആലത്തൂര്‍ യൂനിയന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടന്നു. കാലത്ത് പതാക ഉയര്‍ത്തി. ആലത്തൂര്‍ ടൗണ്‍ ചുറ്റി അലിയ മഹലില്‍ സമാപിച്ചു. സമാപന യോഗം റിട്ട.ജഡ്ജി. എംഎന്‍കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് എം വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.  ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ് ടുമികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും, കലാ കായിക മേഖലയിലുള്ളവരെയും അനുമോദിച്ചു.ആനക്കര: പുറമതില്‍ശ്ശേരി ഉത്സവ് ആഘോഷകമ്മറ്റിയും യുനൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും സംയുക്തമായി ചതയ ദിനം ആഘോഷിച്ചു. ബിസ്‌ക്കറ്റ് റോസ്, മ്യൂസിക്കല്‍ ചെയര്‍, ലെമണ്‍ സ്പൂണ്‍ റേസ്, വടം വലി, തലയണയടി, ഉറിയടി എന്നി മല്‍സരങ്ങളും  നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss