|    May 27 Sat, 2017 3:53 pm
FLASH NEWS

ചട്ട ലംഘനം: കര്‍ശന നടപടിക്ക് നിര്‍ദേശം

Published : 26th April 2016 | Posted By: SMR

തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിരീക്ഷകര്‍ക്ക് നിര്‍ദേശം നല്‍കി. പ്രചാരണപ്രവര്‍ത്തനങ്ങള്‍ പെരുമാറ്റച്ചട്ട പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. പ്രചാരണം സജീവമായതോടെ പൊതുസമ്മേളനങ്ങള്‍, വാഹനങ്ങളുടെ ഉപയോഗം എന്നിവ കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും. ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ എന്നിവയില്‍ അയാളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ചുവരെഴുതാനോ, കൊടി, തോരണം, പ്രചാരണ സാമഗ്രികള്‍ എന്നിവ സ്ഥാപിക്കാനോ പാടില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day